തിരുവല്ല: തിരുവല്ലയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ വില്പനയ്ക്കു സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കട ഉടമയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. വ്യാപാര ആവശ്യത്തിനായി പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ച രണ്ടു യുവാക്കളെ അടക്കമാണ് പിടികൂടിയത്. ഇവരുടെ ബാഗിൽ നിന്നുമാണ് നിരോധിത ഉത്പന്നങ്ങൾ കണ്ടെത്തിയത്.
നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് ഇവരെ പിടികൂടിയത്. കട ഉടമ തിരുവല്ല കറ്റോട് കാഞ്ഞിരപ്പറമ്പ് സുരേഷ് ബാബു (49), തുകലശേരി ലിജ ഭവൻ ബിനീഷ് (32), കണിയാമ്പാറ കീച്ചേരി അനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്.
Read Also : 97 സ്ഥാനാർഥികൾ ജനവിധി തേടുന്നു; സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
കുറ്റൂർ സെന്റ് മേരീസ് ക്നാനായ പള്ളിയുടെ സമീപത്തുള്ള സുരേഷ് ബാബുവിന്റെ കടയിൽ നിന്നു 36ഉം, മറ്റു പ്രതികളിൽ നിന്നും 42 ഉം പാക്കറ്റുകളാണ് പിടികൂടിയത്. ഡാൻസാഫ് എസ്ഐ അജി സാമുവൽ, എഎസ്ഐ അജികുമാർ, തിരുവല്ല എസ്ഐ കുരുവിള തുടങ്ങിയവർ അടങ്ങിയ സംഘമാണ് നടപടികൾ സ്വീകരിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments