
തിരുവനന്തപുരം: കെഎസ്ആർടിസി ജില്ലാട്രാൻസ്പോർട്ട് ഓഫീസർ ( ഡിടിഒ)ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി യൂസഫ്(52) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മണക്കാട് വച്ച് ബസ് യാത്രയ്ക്കിടെയാണ് സംഭവം. ശമ്പളത്തിന് ടാർഗറ്റ് ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യുന്ന യോഗത്തിൽ പങ്കെടുക്കുന്നതിന് ഞായറാഴ്ചയാണ് യൂസഫ് എത്തിയത്. കോഴിക്കോട് ഡിടിഒയാണ്. നാളെ യോഗം കഴിഞ്ഞ് മടങ്ങാനിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : സ്വകാര്യ റിസോർട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവം : മുഖ്യപ്രതി അറസ്റ്റിൽ
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ബുഷ്റ. മക്കൾ: ആസിഫ്, അൽത്താഫ്, അഫ്സിന.
Post Your Comments