ഒരുപാട് ഗുണങ്ങളുള്ള ഒരു റൂട്ട് വെജിറ്റബിളാണ് ബീറ്റ്‌റൂട്ട്. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ കലവറ എന്നു തന്നെ പറയാം ബീറ്റ്‌റൂട്ടിനെ. ഫൈബര്‍, വിറ്റാമിന്‍ സി, ഇരുമ്പ്, ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്.
നമ്മുടെ ദിവസേനയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ ഏറ്റവും നല്ല പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. നല്ല ആരോഗ്യമുള്ള ശരീരത്തിന് ആദ്യം വേണ്ടത് നല്ല പ്രതിരോധശേഷിയാണ്.
Read Also : നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപന : കട ഉടമയടക്കം മൂന്നുപേർ അറസ്റ്റിൽ
നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ നമ്മുടെ ശരീരത്തിലെ അരുണരക്താണുക്കളുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതുവഴി അണുബാധകളില്‍ നിന്ന് രക്ഷനേടാനും നല്ല ആരോഗ്യത്തോടെ ഇരിക്കാനും സാധിക്കുന്നു.
അതുപോലെ തന്നെ, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വിളര്‍ച്ച പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും ത്വക്കിന്റെ സംരക്ഷണത്തിനും ബീറ്റ്‌റൂട്ട് സഹായിക്കുന്നു. ദിവസേനെയുള്ള ആഹാരത്തില്‍ സൂപ്പ് ആയും സാലഡ് ആയുമൊക്കെ ഉള്‍പ്പെടുത്തുന്നത് നല്ല ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
Post Your Comments