ന്യൂഡൽഹി: ഡിജിറ്റൽ വിപ്ലവത്തിന്റെ പ്രയോജനങ്ങൾ എല്ലാ പൗരന്മാരിലേക്കും എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047-ടെ വികസിത രാഷ്ട്രമാകുകയെന്ന ലക്ഷ്യം കൈവരിക്കാൻ സാങ്കേതികവിദ്യ ഇന്ത്യയെ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ വിപ്ലവത്തിന്റെ പ്രയോജനങ്ങൾ എല്ലാ പൗരന്മാരിലേക്കും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read Also: ‘എന്നെ മാത്യു കുഴൽനാടൻ അപകീർത്തിപ്പെടുത്തുന്നു’: സ്പീക്കറോട് പരാതിയുമായി മുഖ്യമന്ത്രി
5ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യകൾ ഇന്ന് ചൂടുള്ള ചർച്ചയാണ്. വിദ്യാഭ്യാസം, കൃഷി തുടങ്ങി നിരവധി മേഖലകളിൽ മാറ്റം കൊണ്ടുവരാൻ സാങ്കേതിക വിദ്യക്ക് കഴിയും. സാധാരണക്കാർ നേരിടുന്ന 10 പ്രശ്നങ്ങളെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി കണ്ടെത്തി പരിഹരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ ആധുനിക ഡിജിറ്റൽ സൗകര്യങ്ങൾ സൃഷ്ടിക്കുകയാണ്. ഡിജിറ്റൽ വിപ്ലവത്തിന്റെ നേട്ടങ്ങൾ എല്ലാവരിലും എത്തുന്നതായി ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. അൺലീഷിംഗ് ദ പൊട്ടൻഷ്യൽ: ഈസ് ഓഫ് ലിവിംഗ് യൂസിങ് ടെക്‌നോളജി എന്ന വിഷയത്തിലെ വെബിനാറിനെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
Read Also: ‘തീവ്രവാദം അവസാനിച്ചെന്ന് കേന്ദ്രം പറയുന്നു, എങ്കിൽ സഞ്ജയ് ശർമ്മയെ കൊന്നതാര്?’: മെഹ്ബൂബ മുഫ്തി
Post Your Comments