
കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കൊട്ടിയം ഒറ്റപ്ലാമൂട് എസ്എൻ പോളിടെക്നിക്കിനു സമീപം കിടങ്ങിൽ കിഴക്കതിൽ ലാൽ(45) ആണ് മരിച്ചത്.
Read Also : ആറ്റുകാൽ പൊങ്കാല 2023: കലാപരിപാടികളുടെ ഉദ്ഘാടനത്തിൽ അതിഥിയായി ഉണ്ണി മുകുന്ദൻ, അനുഗ്രഹീതമെന്ന് താരം
ഒരാഴ്ചയ്ക്കു മുമ്പായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും മദ്യപിച്ച ശേഷം തർക്കം ഉണ്ടാവുകയും തുടർന്ന്, സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ് ലാലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു.
Read Also : പാഴൂർ പമ്പ് ഹൗസിലെ ട്രയൽ റൺ വൈകുന്നു; കൊച്ചി കുടിവെള്ള ക്ഷാമത്തിന് ഇനിയും പരിഹാരമായില്ല
സംഭവത്തെ തുടർന്ന്, പ്രതിയെ അന്നു തന്നെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.
Post Your Comments