ThrissurKeralaNattuvarthaLatest NewsNews

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം

പോ​ർ​ക്കു​ളം ഒ​രു​വ​ന്നൂ​ർ മ​ന​യി​ൽ ഒ.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ ഭാ​ര്യ ആ​ര്യ അ​ന്ത​ർ​ജ​നം(68) ആ​ണ് മ​രി​ച്ച​ത്

കു​ന്നം​കു​ളം: കമ്പി​പ്പാ​ല​ത്ത് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. പോ​ർ​ക്കു​ളം ഒ​രു​വ​ന്നൂ​ർ മ​ന​യി​ൽ ഒ.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ ഭാ​ര്യ ആ​ര്യ അ​ന്ത​ർ​ജ​നം(68) ആ​ണ് മ​രി​ച്ച​ത്.

Read Also : ഫിഫ അവാർഡ്: മികച്ച ഫുട്‍ബോൾ താരം ലയണൽ മെസ്സി, പുരസ്കാരങ്ങൾ തൂത്തുവാരി അർജന്റീന

ഇ​ന്ന​ലെ വൈ​കീ​ട്ട് 6.30-ഓ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. ചേ​ന്ദ​പു​രം ക്ഷേ​ത്ര​ത്തി​ലെ ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ കു​ന്നം​കു​ളം ഭാ​ഗ​ത്ത് നി​ന്ന് പെ​രു​മ്പിലാ​വ് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ണ ആ​ര്യ​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കു​ന്നം​കു​ളം മ​ല​ങ്ക​ര ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. ‌‌‌

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മ​ക്ക​ൾ: പ്ര​ഫ.​എ​സ്. മാ​യ, മീ​ര (ആ​യു​ർ​വേ​ദ ഡോ​ക്ട​ർ), മ​നോ​ജ് നാ​രാ​യ​ണ​ൻ (എ​ൻ​ജി​നി​യ​ർ).

shortlink

Related Articles

Post Your Comments

Related Articles


Back to top button