വര്‍ക്കല: ഇടവയിലെ ഇടയില കാവില്‍ തീ പിടുത്തം. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് ഇടവ തകിടി ക്ഷേത്രത്തിന് സമീപമുള്ള ഇടയിലവീട് കാവിന് തീപിടിച്ചത്. ഫയര്‍ ഫോഴ്സ് എത്തി തീ കെടുത്തിയതിനാല്‍ തീ പടര്‍ന്നു പിടിച്ചില്ല.
രാവിലെയും വൈകിട്ടും സമീപവാസികളാണ് കാവില്‍ വിളക്ക് വയ്ക്കുന്നത്. ഇന്ന് വൈകിട്ടും അഞ്ചരയോടെ മണിയോടെ സമീപവാസിയായ ഒരാള്‍ വിളക്കില്‍ തിരി തെളിച്ചിരുന്നു. എന്നാല്‍ ആറോടെ കാവില്‍ നിന്നും തീ പടരുന്നതാണ് കാണുന്നത്. തീപിടുത്തത്തില്‍ കാവിലുണ്ടായിരുന്ന പനമരം പൂര്‍ണ്ണമായും കത്തി നശിച്ചു. വര്‍ക്കല ഫയര്‍ ഫോഴ്സ ടീം എത്തി തീ അണയ്ക്കുകയായിരുന്നു
Post Your Comments