ന്യൂഡല്‍ഹി: ഡെല്‍ഹിയില്‍ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് യുവാവ്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.
ഹരിഹർനഗറിൽ പാർക്കിൽ വച്ചാണ് യുവാവ് തെരുവ് നായയെ ബലാത്സംഗം ചെയ്തത്. നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തിയാണ് സംഭവം ക്യാമറയിൽ പകർത്തിയത്. തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ ലോക്കൽ പൊലീസ് തയ്യാറായില്ലെന്ന് ഇയാൾ ആരോപിച്ചു. ഹരിനഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എഫ്ഐആർ ഫയൽ ചെയ്യാൻ വിസമ്മതിച്ചതായി മൃഗാവകാശ പ്രവർത്തകൻ ട്വീറ്റ് ചെയ്തു.
എന്നാൽ, സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ പ്രതിയെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് സംഘത്തെ നിയോഗിച്ചെന്നും പൊലീസ് വ്യക്തമാക്കി.
Leave a Comment