Latest NewsNewsBusiness

പിരിച്ചുവിടൽ ഭീതിയിൽ നിന്നും കരകയറാനാകാതെ ജീവനക്കാർ, ട്വിറ്ററിൽ നിന്നും കൂടുതൽ പേർ വീണ്ടും പുറത്തേക്ക്

ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വൻ തോതിൽ ട്വിറ്റർ വെട്ടിക്കുറയ്ക്കുന്നത്

ട്വിറ്ററിൽ പിരിച്ചുവിടൽ നടപടികൾ തുടരുന്നു. കഴിഞ്ഞ വർഷം പകുതിയിലധികം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പുതിയ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, 10 ശതമാനം പേർക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. ഇതോടെ, 200- ലധികം ജീവനക്കാരാണ് ട്വിറ്ററിനോട് വിട പറഞ്ഞിരിക്കുന്നത്. ഇത്തവണ പ്രോഡക്റ്റ് മാനേജർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, എൻജിനീയർമാർ തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. പിരിച്ചുവിടൽ നടപടികൾ തുടരുമെന്ന് നേരത്തെ തന്നെ ട്വിറ്റർ മുന്നറിയിപ്പ് നൽകിയിരുന്നു.

ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വൻ തോതിൽ ട്വിറ്റർ വെട്ടിക്കുറയ്ക്കുന്നത്. 2022 നവംബറിൽ 3,700- ലധികം ജീവനക്കാരാണ് കമ്പനിയിൽ നിന്നും പിരിച്ചുവിട്ടത്. മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തതിനു ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടൽ കൂടിയായിരുന്നു നവംബറിൽ നടന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ജീവനക്കാരെ പിരിച്ചുവിടുന്നതിനു പുറമേ, വിവിധ ഫീച്ചറുകൾ ലഭിക്കാൻ പ്രത്യേക സബ്സ്ക്രിപ്ഷൻ നിരക്കും ട്വിറ്റർ ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read: വീട് കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന മാലയും 20,000 രൂപയും കവർന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button