Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

ഭവനരഹിതരില്ലാത്ത രാജ്യമായി ഇന്ത്യ മുന്നേറുമ്പോള്‍ പൗരപ്രമുഖനായ അങ്ങേക്ക് സ്വന്തമായി വീടില്ല എന്ന കാര്യം ഞെട്ടിക്കുന്നു

വിവാഹം കഴിച്ച് സ്വന്തമായി കുടുംബം ഉള്ള ഭവന രഹിതര്‍ക്കാണ് സൗജന്യ വീട് കിട്ടുക, അതിനാല്‍ അങ്ങ് എത്രയും പെട്ടെന്ന് വിവാഹം കഴിച്ച് അമ്മയുടെ ചിറകില്‍ കീഴില്‍ നിന്ന് മാറി സ്വന്തായി ഒരു കുടുംബം ഒരുക്കണം

ആലപ്പുഴ: തനിക്ക് 52 വയസ്സായെന്നും ഇതുവരെ ഒരു വീടു പോലുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാക്കുകളാണ് ഇപ്പോള്‍ രാജ്യമെങ്ങും വൈറലായിരിക്കുന്നത്.’ഇപ്പോഴെനിക്ക് 52 വയസ്സായി, സ്വന്തമായി ഒരു വീടുപോലും ഇല്ല. അലഹാബാദിലെ കുടുംബ വീട് ഞങ്ങളുടേതല്ല. ഞാന്‍ തുഗ്ലക് ലെയ്നിലെ 12-ാം നമ്പര്‍ വീട്ടില്‍ താമസിക്കുന്നു. പക്ഷേ ആ വീട് എന്റേതല്ല’ ഇതായിരുന്നു രാഹുലിന്റെ വാക്കുകള്‍. എന്നാല്‍ ഇതിനെ പരിഹസിച്ച് ബിജെപി നേതാക്കള്‍ രംഗത്ത് എത്തി.

Read Also: ‘കർത്താവിൻ്റെ മണവാട്ടിയാകാൻ യോഗ്യതയില്ല, പോകുന്നു’: കന്യാസ്ത്രീയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

ഭവനരഹിതരില്ലാത്ത രാജ്യമായി ഭാരതം മുന്നേറുമ്പോള്‍ രാജ്യത്തെ പൗരപ്രമുഖനായ അങ്ങേക്ക് സ്വന്തമായി വീടില്ല എന്ന കാര്യം ഞെട്ടിക്കുന്ന വാര്‍ത്തയാണ്, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഡല്‍ഹിയിലോ വയനാട്ടിലോ അങ്ങേയ്ക്ക് വീടിന് അപേക്ഷിക്കാവുന്നതാണെന്ന് രാഹുല്‍ ഗാന്ധിയെ കളിയാക്കി ബിജെപി നേതാവ് സന്ദീപ് വാചസ്പതി പറയുന്നു. തന്റെ ഫേസ്ബുക്കിലാണ് ഇക്കാര്യം കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

 

ബഹുമാനപ്പെട്ട രാഹുല്‍ രാജീവിന്..
സാദര നമസ്‌കാരം.
‘രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും വീട് ഉണ്ടാകണം എന്ന ലക്ഷ്യത്തോടെ 2014 മുതല്‍ ബഹുമാനപ്പെട്ട നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന വിവരം അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ?. അതിനായി പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമം, നഗരം എന്നീ പേരുകളില്‍ പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നുണ്ട്. നാളിതുവരെ ഈ പദ്ധതി പ്രകാരം 3. 25 കോടി പാവപ്പെട്ടവര്‍ക്ക് വീട് നല്‍കിയ കാര്യം അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്’.

‘ഭവനരഹിതരില്ലാത്ത രാജ്യമായി ഭാരതം മുന്നേറുമ്പോള്‍ രാജ്യത്തെ പൗരപ്രമുഖനായ അങ്ങേക്ക് സ്വന്തമായി വീടില്ല എന്ന കാര്യം ഞെട്ടിക്കുന്ന വാര്‍ത്തയാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഡല്‍ഹിയിലോ വയനാട്ടിലോ അങ്ങേയ്ക്ക് വീടിന് അപേക്ഷിക്കാവുന്നതുമാണ്. സര്‍ക്കാര്‍ നിബന്ധന അനുസരിച്ച് മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിയുന്നവര്‍ സൗജന്യ വീടിന് അര്‍ഹരല്ല എന്ന് ഖേദത്തോടെ അറിയിക്കട്ടെ. വിവാഹം കഴിച്ച് സ്വന്തമായി കുടുംബം ഉള്ള ഭവന രഹിതര്‍ക്കാണ് സൗജന്യ വീട് കിട്ടുക. അതിനാല്‍ അങ്ങ് എത്രയും പെട്ടെന്ന് വിവാഹം കഴിച്ച് അമ്മയുടെ ചിറകില്‍ കീഴില്‍ നിന്ന് മാറി സ്വന്തായി ഒരു കുടുംബം ഒരുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’.

‘പക്ഷേ അങ്ങയുടെ കാര്യത്തില്‍ വിവാഹിതനായാല്‍ പോലും സൗജന്യ വീട് കിട്ടുമോ എന്ന് ഉറപ്പില്ല. സ്വന്തം പേരില്‍ കോടികളുടെ ഫാം ഹൗസും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ലക്ഷങ്ങള്‍ ശമ്പളവും ഉള്ളയാള്‍ക്ക് വീട് അനുവദിച്ചാല്‍ അത് അഴിമതിയായി മാറുകയും ചെയ്യും. മോദി ഭരണത്തില്‍ അത് സാധ്യമല്ലാത്തതിനാല്‍ തത്കാലം അങ്ങേയ്ക്ക് ‘ഭവനരഹിത’നായി തുടരാനേ കഴിയൂ എന്നോര്‍മ്മിപ്പിക്കട്ടെ. അതിനാല്‍ ഇത്തരം തക്കിട തരികിട നമ്പറുകളുമായി അങ്ങയുടെ ജൈത്രയാത്ര തുടരട്ടേ എന്ന് ആശംസിക്കുന്നു. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി അങ്ങേയ്ക്ക് ഒരു വീട് നിര്‍മ്മിച്ചു നല്‍കാന്‍ എപ്പോഴും തയ്യാറാണെന്ന് അറിയിക്കുന്നു’.
വിശ്വസ്തതയോടെ
ആര്‍. സന്ദീപ് വാചസ്പതി
സംസ്ഥാന വക്താവ്
ബി.ജെ.പി കേരളം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button