KottayamLatest NewsKeralaNattuvarthaNews

കല്യാണം വിളിക്കാത്തതിന്റെ പേരിൽ തുടങ്ങിയ തർക്കം കലാശിച്ചത് കൊലപാതകത്തിൽ : യുവാവിന് വെട്ടേറ്റ് ദാരുണാന്ത്യം

കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്

കോട്ടയം: യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ, പ്രതികളായ വിഷ്ണു, സെബാസ്റ്റ്യൻ എന്നിവർ പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.

Read Also : ‘സുരക്ഷയൊന്നുമില്ലാത്ത കാലം ഞാൻ ഒറ്റയ്ക്ക് നടന്നിട്ടുണ്ട്’: പഴയകാല വീരകഥകൾ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

കോട്ടയം കറുകച്ചാലിൽ ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. കല്യാണം വിളിക്കാത്തതിന്റെ പേരിൽ തുടങ്ങിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സെബാസ്റ്റ്യൻ തന്റെ കല്യാണത്തിന് ബിനുവിനെ ക്ഷണിച്ചിരുന്നില്ല. ഇതിന്റെ പേരിൽ സെബാസ്റ്റ്യന്റെ വീടിന് ബിനു കല്ലെറിഞ്ഞിരുന്നു. വിഷ്ണുവിനെ ഭാര്യയുടെ മുന്നിൽ വെച്ച് ബിനു ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ബിനുവിനെ ആക്രമിക്കാൻ കാരണം.

ശരീരമാസകലം വെട്ടേറ്റ ബിനു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button