ഇന്ത്യയില്‍ പൊതുവെ മാര്‍ച്ച് മാസം പരീക്ഷാക്കാലമാണ്. കെ.ജി ക്ലാസുകള്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്കും, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും എല്ലാം ഈ സമയം പരീക്ഷാ കാലമാണ്. ഈകാലയളവില്‍ കുട്ടികളില്‍ പരീക്ഷാ പേടിയും മാനസിക സമ്മര്‍ദ്ദങ്ങളും കൂടി വരുന്നതായാണ് കണ്ടുവരുന്നത്. കുട്ടികള്‍ക്ക് പരീക്ഷയാണെന്ന് പറഞ്ഞ് ലീവ് എടുക്കുന്ന മാതാപിതാക്കളും പരീക്ഷാ സമയങ്ങളിള്‍ കുട്ടികള്‍ക്ക് ആവശ്യമായവയൊക്കെ മുന്നിലെക്കുന്ന അമ്മമാരും പരീക്ഷാ ഹാളില്‍ തലകറങ്ങി വീഴുന്ന കുട്ടികളും റിസള്‍ട്ട് വന്നാല്‍ പ്രതീക്ഷിച്ച മാര്‍ക്കില്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്ന കുട്ടികളും നമ്മുടെ രാജ്യത്തുണ്ട്.
Read Also: വാഹനങ്ങളിലെ അഗ്നിബാധയും ഇന്ധനചോർച്ചയും: വാഹന ഉപയോക്താക്കളുടെ ഓൺലൈൻ സർവ്വേയുമായി മോട്ടോർ വാഹന വകുപ്പ്
ഇന്ത്യയിലെ പരീക്ഷാ സമ്മര്‍ദ്ദം തമാശയല്ല. മാതാപിതാക്കള്‍ മുതല്‍ കുട്ടികള്‍ വരെ എല്ലാവരും സമ്മര്‍ദത്തിലാണ്. തമ്മിലുള്ള മത്സരങ്ങളും അവസരം നേടാനുള്ള തത്രപ്പാടും മറ്റുവരോട് ഒത്തു നോക്കുന്ന താരതമ്യപ്പെടുത്തലുകളും എല്ലാമാണ് ഇതിനു കാരണമാണ്.
അതിനുപുറമെ, വിദ്യാലയങ്ങളില്‍ സമപ്രായക്കാര്‍ നല്‍കുന്ന സമ്മര്‍ദ്ദവും സ്‌കൂളില്‍ നിന്ന് അനുഭവിക്കുന്ന സമ്മര്‍ദ്ദവും പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു. പരീക്ഷയെഴുതാന്‍ പോകുന്ന ഏതൊരു വിദ്യാര്‍ത്ഥിയിലും കണ്ടേക്കാവുന്ന ഒന്നാണ് പരീക്ഷാ പേടി. ഇത് അസാധാരണമായ കാര്യമല്ലെങ്കിലും ഏതൊരു വിദ്യാര്‍ത്ഥിയുടെയും പ്രകടനത്തെ ഇത് ദോഷകരമായി ബാധിച്ചേക്കാം.
പരീക്ഷ പേടിയുമായി ബന്ധപ്പെട്ട മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്ന വിദ്യാര്‍ത്ഥികളില്‍ 20-50% വര്‍ദ്ധനവ് ഉണ്ടെന്ന് അറിയുമ്പോഴാണ് പ്രശ്‌നം എത്രത്തോളം ഗുരുതരമാണെന്ന് മനസിലാക്കേണ്ടത്. പരീക്ഷാ ഭയം വിദ്യാര്‍ഥികളിലെ യഥാര്‍ത്ഥ കഴിവിനെ കൂടി ഇല്ലാതാക്കുകയാണ്. ഈ പ്രശ്‌നത്തെ എങ്ങനെ മറികടക്കാമെന്ന് നോക്കാം.
മാനസിക സമ്മര്‍ദ്ദം മറ്റൊരാളോട് പങ്കുവെക്കുക
എല്ലാം മറ്റൊരാളോട് തുറന്നു പറയുക അല്ലെങ്കില്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ മറ്റൊരാളെ അറിയിക്കുക എന്നുള്ളത് ഒരിക്കലും മോശമായ കാര്യമല്ല. അതില്‍ ലജ്ജിക്കുകയും അരുത്. നിങ്ങള്‍ മാനസികമായി സമ്മര്‍ദ്ദത്തിലാകുമ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ അല്ലെങ്കില്‍ നിങ്ങളുടെ അധ്യാപകരോടോ അക്കാര്യം പങ്കുവെക്കുക. നിങ്ങളുടെ മനസിന് ഏറ്റവും അനുയോജ്യമാണെന്ന് തോന്നുന്ന ഒരാളോട് വിഷമങ്ങള്‍ പങ്കുവെക്കുന്നത് വളരെ മികച്ച മാര്‍ഗമാണ്.
ഭക്ഷണം, ഉറക്കം, വ്യായാമം
നന്നായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ഉറങ്ങുകയും ചെയ്യുന്നത് നിങ്ങളുടെ മനസിനെ കൂടുതല്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കും. എട്ടു മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങുക. കാര്‍ബോഹൈഡ്രേറ്റ് കുറവുള്ള ആഹാരങ്ങള്‍ കഴിക്കുക, വ്യായാമം ശീലമാക്കിയാല്‍ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും വീണ്ടെടുക്കാം.
ശ്വസന വ്യായാമങ്ങള്‍
നിങ്ങളുടെ മനസിന്റെ സ്ട്രെസ് കുറക്കാന്‍ ശ്വസന വ്യായാമത്തിനായി കുറച്ച് സമയം മാറ്റി വെക്കുക. നിങ്ങള്‍ക്ക് കൂടുതല്‍ ഏകാഗ്രത ഇതുവഴി ലഭിക്കും. തല്‍ഫലമായി, നിങ്ങളുടെ ഭയത്തെ മറികടക്കാന്‍ വസ്തുനിഷ്ഠമായി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. കൂടുതല്‍ ഉര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കാനും കഴിയും.
വളര്‍ത്തുമൃഗങ്ങളുമായി കളിക്കുക
മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ മികച്ച മാര്‍ഗമാണ് ചെറിയ ചെറിയ കളികളില്‍ ഏര്‍പ്പെടുന്നത്. വളര്‍ത്തുമൃഗങ്ങളുമായി കളിക്കുന്നത് മാനസിക പിരിമുറുക്കം ഒഴിവാക്കാനുള്ള മികച്ച മാര്‍ഗമാണ്.
മെഡിറ്റേഷന്‍
പരീക്ഷാ ഭീതിയും സമ്മര്‍ദ്ദവും ഒഴിവാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് മെഡിറ്റേഷന്‍. മാനസികവും ശാരീരികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പരീക്ഷയ്ക്ക് മുമ്പുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ശ്രദ്ധ നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ച ഉപാധിയായായി ധ്യാനത്തെ കാണാം.
Post Your Comments