Latest NewsKeralaNews

പരീക്ഷാപ്പേടി വേണ്ട: നല്ല ഉയർന്ന മാർക്ക് വാങ്ങാൻ ചെയ്യേണ്ടത്

ഇന്ത്യയില്‍ പൊതുവെ മാര്‍ച്ച് മാസം പരീക്ഷാക്കാലമാണ്. ഈകാലയളവില്‍ കുട്ടികളില്‍ പരീക്ഷാ പേടിയും മാനസിക സമ്മര്‍ദ്ദങ്ങളും കൂടി വരുന്നതായാണ് കണ്ടുവരുന്നത്. കുട്ടികള്‍ക്ക് പരീക്ഷയാണെന്ന് പറഞ്ഞ് ലീവ് എടുക്കുന്ന മാതാപിതാക്കളും പരീക്ഷാ സമയങ്ങളിള്‍ കുട്ടികള്‍ക്ക് ആവശ്യമായവയൊക്കെ മുന്നിലെക്കുന്ന അമ്മമാരും പരീക്ഷാ ഹാളില്‍ തലകറങ്ങി വീഴുന്ന കുട്ടികളും റിസള്‍ട്ട് വന്നാല്‍ പ്രതീക്ഷിച്ച മാര്‍ക്കില്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്ന കുട്ടികളും നമ്മുടെ രാജ്യത്തുണ്ട്. ചിലർ ഉറക്കം കളഞ്ഞ് വരെ പഠിക്കും. എന്നാൽ, അത് നല്ല മാർക്ക് വാങ്ങുന്നതിൽ നിന്നും നിങ്ങളെ പിന്നോട്ട് വലിക്കും എന്നും വിദഗ്ധർ പറയുന്നു.

പഠനത്തിന് ഊര്‍ജംപകരുന്ന, മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന ഔഷധമാണ് ഉറക്കം. ബൌദ്ധിക കഴിവുകള്‍ വികസിക്കാന്‍ കുട്ടികള്‍ ദിവസവും 7-8 മണിക്കൂറെങ്കിലും ഉറങ്ങണം. പകല്‍ ആര്‍ജിക്കുന്ന അറിവും അനുഭവങ്ങളുമെല്ലാം ഉറങ്ങുമ്പോഴാണ് വേര്‍തിരിക്കുന്നതും ഓര്‍മച്ചെപ്പുകളാക്കുന്നതും. കുട്ടികള്‍ ഉറക്കത്തിന് ചിട്ടപാലിക്കുന്നത് ഗുണംചെയ്യും. രാവിലെ 5-6ന് എഴുന്നേല്‍ക്കത്തക്കവിധം രാത്രി ഉറങ്ങാന്‍കിടക്കണം. പഠനത്തിന് ഇത് വളരെ പ്രയോജനംചെയ്യും.

അതുപോലെ തന്നെ നല്ല ഉയർന്ന മാർക്ക് കിട്ടാൻ ചില വഴികളുണ്ട്. പുതുതായി നേടുന്ന അറിവുകളെ പഴയ അറിവുകളുമായി കോര്‍ത്തിണക്കുന്നത് പരീക്ഷയ്ക്ക് സഹായകമാകും. കൂടാതെ ഏകാഗ്രതയോടെ പഠിക്കുക, പഠിക്കേണ്ടഭാഗങ്ങളെ ചെറുഘടകങ്ങളാക്കി തിരിച്ച് പഠിക്കുക, ആവര്‍ത്തിച്ച് പഠിക്കുക ഇവയും ഉയര്‍ന്ന മാര്‍ക്ക് ഉറപ്പാക്കും. മുന്‍ ചോദ്യക്കടലാസിലെ ചോദ്യങ്ങള്‍ക്കുത്തരം സമയബന്ധിതമായി എഴുതാന്‍ ശ്രമിക്കണം. പഠിക്കുമ്പോള്‍ പ്രധാനപ്പെട്ടവ ലഘുലേഖകളായി സൂക്ഷിക്കുക, ഡയഗ്രം, ഗ്രാഫ്, ചിത്രങ്ങള്‍, പദ്യ-ഗദ്യ രൂപത്തിലാക്കി ഓര്‍ക്കുക, വാക്കുകളുടെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് ഓര്‍മിക്കുക ഇവ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാന്‍ സഹായകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button