മാർച്ചു മാസം പരീക്ഷാ കാലമാണ്. പഠിച്ചതെല്ലാം ഓർത്തെടുത്ത് പൊതുപരീക്ഷയെ നേരിടാൻ കഴിയുമോ എന്ന് കൂടുതൽ കുട്ടികളും സംശയിക്കാറുണ്ട്. അത്തരത്തിൽ ഭയപ്പെടേണ്ട കാര്യമില്ല. പഠിക്കുന്ന കാര്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ ചില വഴികൾ അറിയാം.
വാക്കുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്തുള്ള വഴിയും സിനിമ താരങ്ങളുടെ പേരുകളുമായി ബന്ധപ്പെടുത്തിയും പലതും ഓർത്തു വെക്കാം. ചരിത്ര വിശേഷങ്ങൾ ഒരു കഥപോലെ ഓർത്തു വയ്ക്കാം.
പഠിക്കുന്ന കാര്യങ്ങൾക്ക് ലഘു കുറിപ്പുകൾ ഉണ്ടാക്കുക. സ്വയo ഉണ്ടാക്കുന്ന കുറിപ്പുകൾ ഇടക്കിടെ മറിച്ചു നോക്കുക. അതു വഴി പാഠഭാഗങ്ങൾ ഓർമ്മയിൽ തങ്ങി നിൽക്കുo.
ഒരു വർഷം പഠിച്ച കാര്യം എല്ലാദിവസവും പഠിക്കാൻ സമയം കിട്ടുമോ എന്ന ആശങ്കവേണ്ട. പഠിച്ച കാര്യത്തിന്റെ പ്രധാന ഭാഗം മറന്നാൽ പിറ്റേ ദിവസവും ഒന്നുകൂടി ആവർത്തിച്ചു പഠിച്ചാൽ ഓർമ്മയിൽ നിൽക്കും. അതായത് , പഠനത്തിൽ ആവർത്തനം പ്രധാനമാണ്.
Post Your Comments