തിരുവനന്തപുരം: അടുത്തിടെ വാഹനങ്ങൾ അഗ്നിബാധക്കിരയാവുകയും അഗ്നിബാധയിലേക്ക് നയിച്ചേക്കാവുന്നതുമായ ഇന്ധന ചോർച്ചകളും സംസ്ഥാനത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വേനൽ കടുക്കുന്നതിനാൽ ഇത് ഇനിയും വർദ്ധിച്ചേക്കാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഇത്തരത്തിൽ നടന്ന സംഭവങ്ങളെ വിലയിരുത്തുന്നതിനും കാരണങ്ങൾ കണ്ടെത്തുന്നതിനുമായി ഒരു സർവ്വേ സംഘടിപ്പിക്കുന്നു. അഗ്നിബാധക്കിടയായതും അഗ്നിബാധയിലേക്ക് നയിച്ചേക്കാവുന്ന സംഭവങ്ങളും, ഇന്ധന കുഴലുകളിൽ പ്രാണികളുടെ ആക്രമണം മൂലമോ അല്ലാതെയൊ ഉള്ള കാരണങ്ങളാൽ ദ്വാരങ്ങൾ ഉണ്ടാകുന്നതും, അതുമൂലമുള്ള ഇന്ധന ചോർച്ചകളുടെയും യഥാർത്ഥ വസ്തുതകൾ കണ്ടെത്തുന്നതിനും ആയതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും ആയിട്ടാണ് ഈ സർവ്വേ സംഘടിപ്പിക്കുന്നത്.
Read Also: വിപണി കീഴടക്കി പുതിയ അഞ്ചു രൂപ നാണയങ്ങൾ, പഴയവ എവിടെ? അപ്രത്യക്ഷമായതിന് പിന്നിലെ കാരണം ഇതാണ്
കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തിൽ അഗ്നിബാധക്കിരയായതോ അഗ്നിബാധയിലേക്ക് നയിച്ചേക്കാവുന്നതോ ആയ കാര്യങ്ങളോ, ഇന്ധനക്കുഴലിൽ ചോർച്ച ഉണ്ടായതോ ആയ സംഭവങ്ങൾ താങ്കളുടെ അനുഭവത്തിലോ, അറിവിലോ നടന്നിട്ടുണ്ടെങ്കിൽ താഴെക്കാണുന്ന ഗൂഗിൾ ഫോമിൽ രേഖപ്പെടുത്താവുന്നതാണ്. വാഹന ഉടമ എന്ന നിലയിലോ, വാഹന ഉപയോക്താവ് എന്ന നിലയിലോ താങ്കളുടെ അനുഭവങ്ങൾ ഇക്കാര്യത്തിൽ വളരെ വിലപ്പെട്ടതാണ്. അതുകൊണ്ട് സർവ്വേയിൽ തങ്ങളുടെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി സഹകരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചു.
Post Your Comments