![](/wp-content/uploads/2023/02/untitled-22-8.jpg)
തിരുവനന്തപുരം: കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതിയെ കോൺവെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സമഭാവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട് തിരുപൂർ സ്വദേശി അന്നപൂരണി (27) യാണ് മരിച്ചത്. യുവതിയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. വെട്ടുതുറ കോൺവെന്റിൽ ആണ് സംഭവം. കോൺവെന്റിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. തനിക്ക് കന്യാസ്ത്രീയാകാന്‍ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
ഇന്ന് രാവിലെ പ്രാർത്ഥനയ്ക്ക് വരാത്തതിനാൽ കൂടെയുള്ളവർ നോക്കുമ്പോഴാണ് അന്നപൂരണിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കോൺവന്റ് അധികൃതർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. മഹാരാഷ്ട്രയിലെ സേവനം കഴിഞ്ഞ് ഒരു മാസം മുൻപാണ് അന്നപൂരണി കോൺവന്റിൽ തിരിച്ചെത്തിയത്.
വെട്ടുതുറ റോസ്മിനിയന്‍സ് ഔവര്‍ ലേഡി കോണ്‍വെൻ്റിലെ അന്തേവാസിയായിരുന്നു അന്നപൂരണി. ഏകദേശം ഒരു വര്‍ഷം മുന്‍പാണ് അന്നപൂരണി കോണ്‍വെൻ്റിലെത്തിയത്. പഠനത്തിൻ്റെ ഭാഗമായി മഹാരാഷ്ട്രയിൽ സാമുഹ്യസേവനത്തിലായിരുന്നു അവർ. അതിനുശേഷം കഴിഞ്ഞ മാസമാണ് ഇവര്‍ കോണ്‍വെൻ്റില്‍ മടങ്ങിയെത്തിയത്. കോൺവെൻ്റിൽ മടങ്ങിയെത്തിയതിനു പിന്നാലെ അവർ നിരാശയിലായിരുന്നു. കൂടുതൽ സമയവും മുറിയടച്ച് ഇരിക്കുക പതിവായിരുന്നുവെന്നാണ് റിപ്പോർട്ട്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുറിയില്‍ ഇവര്‍ തനിച്ചായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. ആറ്റിങ്ങല്‍ ഡിവൈഎസ്︋പിയുടെ നേതൃത്വത്തില്‍ കഠിനംകുളം പോലീസ് നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിലവിൽ ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
Post Your Comments