കൊച്ചി: തനിക്ക് ഏറ്റവും അഭിമാനം നൽകിയത് പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്ന നിലയിൽ അറിയപ്പെട്ടതാണെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. കാൻസർ ആണെന്ന് അറിഞ്ഞിട്ടും ഒട്ടും തളരാതെയാണ് കോടിയേരി ബാലകൃഷ്ണൻ രോഗത്തെ നേരിട്ടതെന്ന് വിനോദിനി ബാലകൃഷ്ണൻ അറിയിച്ചു.
Read Also: വാഹനങ്ങളിലെ അഗ്നിബാധയും ഇന്ധനചോർച്ചയും: വാഹന ഉപയോക്താക്കളുടെ ഓൺലൈൻ സർവ്വേയുമായി മോട്ടോർ വാഹന വകുപ്പ്
അദ്ദേഹം നല്ലൊരു ഭർത്താവും സുഹൃത്തുമായിരുന്നു. നല്ല നേതാവും നല്ല മനുഷ്യനുമായിരുന്നു. ഒരുപാട് വേട്ടയാടപ്പെട്ടിട്ടുണ്ട്. ഒരു മനുഷ്യജീവിതത്തിൽ സഹിക്കാൻ പറ്റുന്നതിലും അപ്പുറം സഹിച്ചു. ഏത് കാലത്ത് തുടങ്ങിയ വേട്ടയാടൽ ആണ്. ബിനീഷിനെ മയക്കുമരുന്ന് കേസിലെ പ്രതിയെന്നാണ് ഇപ്പോഴും പറയുന്നത്. ആ കുട്ടി ഒരിക്കലും അങ്ങനെ ആയിട്ടില്ല. ബിനോയുടെ കേസും തീർന്നെന്ന് പറയുന്നുവെന്നും എന്നാൽ, തനിക്കിതൊന്നും അറിയില്ലെന്നും വിനോദിനി വ്യക്തമാക്കി.
അമ്മയെയും മക്കളെയും കൊണ്ടാണ് കോടിയേരി ഏറ്റവും അധികം വിഷമിച്ചിട്ടുള്ളതെന്ന് വിമർശകർ പറഞ്ഞു. അത് അങ്ങനെയല്ല, അദ്ദേഹം ഏറ്റവും സന്തോഷിച്ചിട്ടുള്ളത് തങ്ങളെ ഓർത്താണ്. പാർട്ടിക്ക് വേണ്ടി ജീവിച്ചിരുന്ന മനുഷ്യനാണെന്ന് അദ്ദേഹമെന്നും വിനോദിനി കൂട്ടിച്ചേർത്തു.
Post Your Comments