KeralaLatest NewsNews

ഉത്സവങ്ങള്‍ക്ക് തിടമ്പേറ്റാന്‍ യന്ത്ര ആന ആയാലെന്താ? അരുണ്‍ കുമാറിന്റെ കുറിപ്പ്

.ചന്ദനമരയ്ക്കാന്‍ മെഷീനാകാമെങ്കില്‍....പ്രസാദമുണ്ടാക്കാന്‍ ഗ്യാസടുപ്പാകാമെങ്കില്‍...തീര്‍ത്ഥത്തിനായി വെള്ളമെത്തിക്കാന്‍ മോട്ടോര്‍ ആകാമെങ്കില്‍... നാമജപത്തിന് ഉച്ചഭാഷിണിയാകാമെങ്കില്‍, തിരുവസ്ത്രങ്ങള്‍ക്ക് യന്ത്രത്തറിയാകാമെങ്കില്‍... ദീപാലങ്കാരങ്ങള്‍ക്ക് LED ആകാമെങ്കില്‍...തിടമ്പേറ്റാനും കുടമാറ്റാനും യന്ത്ര ആനകള്‍ പോരെ?

തിരുവനന്തപുരം: ഉത്സവങ്ങള്‍ക്ക് തിടമ്പേറ്റാന്‍ യന്ത്ര ആനകളെ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കേണ്ട സമയം കഴിഞ്ഞെന്ന് ഡോ. അരുണ്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇരിഞ്ഞാടപ്പിള്ളിയിലെ ഉത്സവത്തിന് തിടമ്പേറ്റിയത് യന്ത്ര ആനയാണെന്നും അരുണ്‍കുമാര്‍ തന്റെ പോസ്റ്റില്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ ആന ഇടയുന്ന സംഭവങ്ങള്‍ ഒഴിവാക്കാമെന്നും അരുണ്‍ ചൂണ്ടിക്കാട്ടി.

Read Also: ഖുശ്ബു ഇനി ദേശീയ വനിതാ കമ്മീഷന്‍ അംഗം: മോദി സർക്കാരിന് നന്ദി അറിയിച്ച് താരം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഇരിഞ്ഞാടപ്പിള്ളിയിലെ ഉത്സവത്തിന് തിടമ്പേറ്റിയത് യന്ത്ര ആന! വെറും യന്ത്രമല്ല, ചലനമുള്ള , ഹൈപ്പര്‍ റിയലിസ്റ്റിക് animatronic ആന!ചൂട്ടു കറ്റയ്ക്കും എണ്ണപ്പന്തങ്ങള്‍ക്കും പകരം വൈദ്യുതി വെളിച്ചമാകാമെങ്കില്‍…ചന്ദനമരയ്ക്കാന്‍ മെഷീനാകാമെങ്കില്‍….പ്രസാദമുണ്ടാക്കാന്‍ ഗ്യാസടുപ്പാകാമെങ്കില്‍…തീര്‍ത്ഥത്തിനായി വെള്ളമെത്തിക്കാന്‍ മോട്ടോര്‍ ആകാമെങ്കില്‍…
നാമജപത്തിന് ഉച്ചഭാഷിണിയാകാമെങ്കില്‍, തിരുവസ്ത്രങ്ങള്‍ക്ക് യന്ത്രത്തറിയാകാമെങ്കില്‍…
ദീപാലങ്കാരങ്ങള്‍ക്ക് LED ആകാമെങ്കില്‍…തിടമ്പേറ്റാനും കുടമാറ്റാനും യന്ത്ര ആനകള്‍ പോരെ?
ഇടയില്ല, മെഴുക്കില്ല, പനിനീര്‍ തളിക്കില്ല. അവയ്ക്കും വേദനിക്കില്ല.
മാറുന്ന കാലത്തെ മാറ്റുന്ന തീരുമാനത്തിന് അഭിവാദനങ്ങള്‍’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button