
കണ്ണൂർ: ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കാപ്പ ചുമത്തിയാണ് ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തത്. മുഴക്കുന്ന് പോലീസാണ് ആകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 4 വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമായിരുന്നു പോലീസ് ആകാശിനെതിരെ കാപ്പ ചുമത്തിയത്.
അതേസമയം, ആകാശ് തില്ലങ്കേരിക്കെതിരെയുള്ള നടപടിയ്ക്ക് പിന്നിൽ സി പി എമ്മിന്റെ രാഷ്ട്രീയ സമ്മർദവുമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഷുഹൈബിനെ കൊന്നത് താനാണെന്ന ആകാശിന്റെ വെളിപ്പെടുത്തൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ആകാശിനെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ ആറുവർഷമായി ആകാശ് ചെയ്ത കുറ്റകൃത്യങ്ങളുടെ വിശദവിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ടെന്ന വിവരവും പുറത്തു വന്നിരുന്നു.
Read Also: കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ കേരളത്തിലെത്തുന്നു: പൊതുറാലിയെ അഭിസംബോധന ചെയ്യും
Post Your Comments