KeralaLatest NewsNews

കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ കേരളത്തിലെത്തുന്നു: പൊതുറാലിയെ അഭിസംബോധന ചെയ്യും

തിരുവനന്തപുരം: കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ കേരളത്തിലെത്തുന്നു. മാർച്ച് 5 ന് തൃശ്ശൂരിലാണ് അമിത് ഷാ എത്തുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഇടതു ദുർഭരണത്തിനെതിരെ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന റാലിയെ അമിത്ഷാ അഭിസംബോധന ചെയ്യും. ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ശക്തൻ തമ്പുരാൻ സ്മാരക വേദിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി പുഷ്പാർച്ചന നടത്തും.

Read Also: സൊമാറ്റോ: റസ്റ്റോറന്റുകളിൽ നിന്നുള്ള കമ്മീഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തം, ചർച്ചകൾ ഉടൻ സംഘടിപ്പിക്കാൻ സാധ്യത

അമിത്ഷാ വരുമ്പോൾ പ്രതിലോമ ശക്തികൾക്ക് വെപ്രാളമുണ്ടാകുന്നത് സ്വാഭാവികമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മതഭീകരവാദികളെ സഹായിക്കുന്നവർക്കും അഴിമതിക്കാർക്കും അമിത്ഷാ പേടി സ്വപ്നമാണ്. പൊതുമരാമത്ത് മന്ത്രിയുടെ വാക്കുകളിൽ ആ ഭയം കാണാനുണ്ട്. അമിത്ഷാ വരുന്നത് ഗോവിന്ദന്റെ യാത്ര കണ്ടിട്ടാണെന്ന് പറയുന്നവരോട് സഹതാപം മാത്രം. കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്ന ഇടത് സർക്കാരിന്റെ പ്രവർത്തനം തുറന്ന് കാണിക്കാനാണ് അമിത്ഷാ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പിരിച്ചുവിടൽ ഭീതിയിൽ നിന്നും കരകയറാനാകാതെ ജീവനക്കാർ, ട്വിറ്ററിൽ നിന്നും കൂടുതൽ പേർ വീണ്ടും പുറത്തേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button