
തൃശൂര്‍: ആമ്പല്ലൂരില്‍ ചൂണ്ടയിടുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ചെങ്ങാലൂര്‍ സ്നേഹപുരം വടക്കൂടന് രാജേഷ് ചന്ദ്രശേഖരൻ(43) ആണ് മുങ്ങി മരിച്ചത്.
Read Also : കുഞ്ഞിന് കളിപ്പാട്ടം വാങ്ങാനെത്തിയ തന്നെ മര്‍ദ്ദിച്ചു, കള്ളക്കേസ് എടുത്തു; പൊലീസിനെതിരെ പരാതിയുമായി യുവാവ്
മുത്രത്തിക്കര മേഖലയിൽ മണ്ണെടുപ്പിനെത്തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ മീൻ പിടിക്കുന്നതിനിടെയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച മുതൽ യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വെള്ളക്കെട്ടിന് സമീപത്ത് നിന്ന് രാജേഷിന്റെ ബൈക്ക് കണ്ടെത്തി. തുടർന്ന്, നടത്തിയെ തെരച്ചിലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments