Latest NewsNewsInternational

സുന്ദരനും സുമുഖനുമായ ഭർത്താവിനെ ദത്ത് നൽകുന്നു: യുവതിയുടെ പരസ്യം വൈറൽ

ഗൗരവിന് 29 വയസ്സുണ്ട്, ബൈക്ക് ഓടിക്കാനും പാചകം ചെയ്യാനും അറിയാം. സുന്ദരനുമാണ്

സുന്ദരനും സുമുഖനുമായ ഭർത്താവിനെ ദത്ത് നൽകാൻ തയ്യാറാണെന്ന യുവതിയുടെ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സോണാലി എന്ന യുവതിയാണ് ഗൗരവ് എന്ന തന്റെ ഭർത്താവിനെ ദത്ത് നൽകാൻ തയ്യാറാണെന്ന് പരസ്യം നൽകിയിരിക്കുന്നത്.

ഭർത്താവിന് നായകളോട് അലർജിയുള്ളതാണ് യുവതിയുടെ പരസ്യത്തിന് പിന്നിലുള്ള കാരണം. ​ഗൗരവിന് സർപ്രൈസ് സമ്മാനമായി 20,000 രൂപയ്ക്ക് ജർമൻ ഷെപ്പേർഡിനെ കഴിഞ്ഞ ദിവസം യുവതി വാങ്ങി. ഭർത്താവ് സന്തോഷം കൊണ്ട് മതിമറക്കുമെന്നായിരുന്നു സോണാലി ചിന്തിച്ചത്. എന്നാൽ നായ്ക്കളോട് അലർജി ഉള്ളയാളാണ് ഗൗരവ്. അതോടെ പട്ടിക്കുട്ടിയെ വീട്ടിൽ താമസിപ്പിച്ച് ഭർത്താവിനെ ദത്തുനൽകാൻ തീരുമാനിക്കുകയായിരുന്നു യുവതി.

read also:   ശരണാഗത വത്സലനായ ശിബി ചക്രവര്‍ത്തി പോലും പിണറായി വിജയന് ശേഷമേ വരികയുള്ളൂ : സന്ദീപ് വാര്യർ

യുവതിയുടെ സുഹൃത്താണ് പരസ്യം പങ്കുവച്ചിരിക്കുന്നത്

സുഹൃത്തിന്റെ ഭർത്താവിനായി അടിയന്തിരമായി ഒരു വീട് വേണം. ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ അറിയിക്കുക. സുഹൃത്ത് സൊണാലി 20000 രൂപക്ക് ഭർത്താവിന് ഒരു സർപ്രൈസ് സമ്മാനം നൽകാനായി നായക്കുട്ടിയെ വാങ്ങി. എന്നാൽ ഭർത്താവ് ഗൗരവിന് നായ്ക്കളോട് അലർജിയുണ്ടെന്ന് വീട്ടിലെത്തിയപ്പോഴാണ് മനസ്സിലായത്. അതുകൊണ്ടു തന്നെ സോണാലി ഇപ്പോൾ ഭർത്താവിനായി ഒരു പുതിയ വീട് തേടുകയാണ്. ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ അറിയിക്കുക. ഗൗരവിന് 29 വയസ്സുണ്ട്, ബൈക്ക് ഓടിക്കാനും പാചകം ചെയ്യാനും അറിയാം. സുന്ദരനുമാണ്- പോസ്റ്റിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button