Latest NewsNewsIndia

‘പറയുന്നത് കള്ളം’: ചേച്ചിയുടെ ഭർത്താവിന്റെ മലദ്വാരത്തില്‍ സ്റ്റീല്‍ ഗ്ലാസ് കയറ്റിയത് താനല്ലെന്ന് യുവാവ്

പട്ന: കുടുംബവഴക്കിനെ തുടർന്ന് യുവാവിന്‍റെ മലദ്വാരത്തില്‍ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യാ സഹോദരനും കുടുംബവും ആണ് തന്നെ ഈ നിലയിൽ ആക്കിയതെന്നായിരുന്നു യുവാവ് ആരോപിച്ചത്. എന്നാൽ, സംഭവം മുഴുവൻ നിഷേധിക്കുകയാണ് കുറ്റാരോപിതൻ. ചേച്ചിയുടെ ഭർത്താവ് പവൻ കള്ളം പറയുകയാണെന്ന് പ്രതി പറയുന്നു. ഇത്തരമൊരു കാര്യം സംഭവായിച്ചിട്ടുണ്ടെങ്കിൽ എങ്ങനെയാണ് അദ്ദേഹത്തിന് തങ്ങളുടെ വീട്ടിൽ നിന്നും കിലോമീറ്ററുകൾ യാത്ര ചെയ്ത് സ്വന്തം വീട്ടിൽ എത്താൻ കഴിയുകയെന്നും ഇയാൾ ചോദിക്കുന്നു.

വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് ഭാര്യാവീട്ടില്‍ വെച്ച്‌ നടന്ന വഴക്കിനിടെ ഭാര്യാസഹോദരനാണ് മലദ്വാരത്തില്‍ സ്റ്റീല്‍ ഗ്ലാസ് കയറ്റിയതെന്ന് യുവാവ് വെളിപ്പെടുത്തിയത്. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലാണ് സംഭവം. ഭാര്യയെ തിരികെ കൊണ്ടുപോകാൻ ഭർത്താവിന്റെ വീട്ടിലെത്തിയതായിരുന്നു പവൻ. 2023 ജനുവരി 1 നാണ് സംഭവം. ഹൈദരാബാദിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു പവൻ. 2022 ഡിസംബറിൽ യുവാവ് നാട്ടിലേക്ക് വന്നു. ഭാര്യ സ്വന്തം വീട്ടിലായിരുന്നു. ഭാര്യയെ കൂട്ടിക്കൊണ്ടു പോകുന്നതിനായിട്ടാണ് പവൻ മുസാഫര്‍പൂരിൽ എത്തിയത്.

Also Read:അശ്ലീല സൈറ്റുകളുടെ അടിമകളായ കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കേരള പോലീസ്, ഡി ഡാഡിനെ കുറിച്ച് അറിയൂ

എന്നാൽ, ഇവിടെ വെച്ച് കുടുംബവഴക്കുണ്ടായി. തർക്കത്തിനിടെ ഭാര്യാസഹോദരൻ പവൻ ദാസിന്റെ മലദ്വാരത്തിൽ ഗ്ലാസ് കയറ്റിയെന്നാണ് പരാതി. അമ്മായിയമ്മയും അമ്മായിയപ്പനും ഭാര്യാ സഹോദരനും ചേർന്ന് ആദ്യം തന്നെ മർദ്ദിക്കുകയും, താൻ ബോധരഹിതനായപ്പോൾ പിറകിലൂടെ ഗ്ളാസ് കയറ്റുകയുമായിരുന്നു എന്നാണ് പവൻ ആരോപിക്കുന്നത്. എന്നാൽ, പിറ്റേന്ന് ബൈക്കിലാണ് ഇയാൾ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. 20 ദിവസത്തോളം യുവാവിന് ഭക്ഷണം കഴിക്കാൻ സാധിച്ചില്ല. പവനെ ജനുവരി 20-ന് ഓപ്പറേഷൻ ചെയ്തു.

മലദ്വാരത്തിൽ ഗ്ലാസ് കയറ്റുന്നതിന് മുമ്പ് ഒരു കുത്തിവയ്പ്പ് നൽകിയാണ് മരുമക്കൾ തന്നെ അബോധാവസ്ഥയിലാക്കിയതെന്ന് ഇരയായ പവൻ അവകാശപ്പെടുന്നു. ചുറ്റുമുള്ളവർ ആരുടെയോ ശവസംസ്‌കാരത്തിന് പോയതിനാൽ തന്നെ മർദ്ദിച്ചതും, തന്റെ കരച്ചിലും ആരും കേട്ടില്ലെന്നും ഇയാൾ പറയുന്നുണ്ട്. ഇയാളുടെ പരാതിയെ തുടർന്ന് ഭാര്യാസഹോദരൻ ദുഗ്‌ദുഗി ദാസിനും ഭാര്യാപിതാവ് ശംഭു ദാസിനുമെതിരെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും ബിഹാർ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button