റായ്പൂർ: അമ്പത്തിരണ്ട് വയസ്സു കഴിഞ്ഞിട്ടും തനിക്ക് സ്വന്തമായി ഒരു വീടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര കശ്മീരിൽ എത്തിയപ്പോൾ അതൊരു വീടായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കന്യാകുമാരി മുതൽ കശ്മീർ വരെ താൻ നടന്നത് ഇന്ത്യയ്ക്ക് വേണ്ടിയാണ്. ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങൾ തനിക്ക് പഠിക്കാൻ കഴിഞ്ഞു. കർഷകരുൾപ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾ കേട്ടു. ആയിരക്കണക്കിന് ആളുകൾ എന്നോടൊപ്പം യാത്രയിൽ പങ്കെടുത്തു.. കർഷകരുടെ എല്ലാ പ്രശ്‌നങ്ങളും താൻ കേൾക്കുകയും അവരുടെ വേദന മനസ്സിലാക്കുകയും ചെയ്തു. ഇന്ത്യയെ ഒന്നിപ്പിക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദയാത്ര നടത്തിയതെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
രാജ്യത്തെ തൊഴിലില്ലായ്മ, പണപ്പെരുപ്പ പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. തെരഞ്ഞെടുപ്പ് സമയത്ത്, പ്രസക്തമല്ലാത്ത വിഷയങ്ങളാണ് പൊതുജനങ്ങൾക്ക് മുന്നിൽ ഉന്നയിക്കപ്പെടുന്നത്. തൊഴിലില്ലായ്മ എങ്ങനെ പരിഹരിക്കാം, ജിഡിപി എങ്ങനെ ശക്തിപ്പെടുത്താം, നമ്മുടെ സമ്പദ് വ്യവസ്ഥയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിലാണ് രാഷ്ട്രീയം. ഇതെല്ലാം ചോദ്യം ചെയ്യുമ്പോൾ റെയ്ഡിലൂടെ ഭീഷണിപ്പെടുത്താനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments