Latest NewsNewsBusiness

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്: ആദ്യ മുൻസിപ്പൽ ബോണ്ട് അവതരിപ്പിച്ച് എൻഎസ്ഇ ഇൻഡിസീസ് ലിമിറ്റഡ്

ഇന്ത്യയിലെ ആദ്യത്തെ മുൻസിപ്പൽ ബോണ്ട് സൂചിക കൂടിയാണ് നിഫ്റ്റി ഇന്ത്യ മുൻസിപ്പൽ ബോണ്ട് ഇൻഡക്സ്

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഇൻഡക്സ് സർവീസ് ഉപസ്ഥാപനമായ എൻഎസ്ഇ ഇൻഡിസീസ് ലിമിറ്റഡ് മുൻസിപ്പൽ ബോണ്ട് ഇൻഡക്സ് വിപണിയിൽ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ മുൻസിപ്പൽ ബോണ്ട് സൂചിക കൂടിയാണ് നിഫ്റ്റി ഇന്ത്യ മുൻസിപ്പൽ ബോണ്ട് ഇൻഡക്സ്. ഇന്ത്യയിലെ മുൻസിപ്പൽ കോർപ്പറേഷനുകളുടെ വായ്പ ആവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിൽ മുൻസിപ്പൽ ബോണ്ട് മാർക്കറ്റിന് നിർണായക പങ്കുവഹിക്കാൻ സാധിക്കുന്നതാണ്.

നിഫ്റ്റി ഇന്ത്യ മുൻസിപ്പൽ ബോണ്ട് ഇൻഡക്സ് ഇന്ത്യയിലെ മുൻസിപ്പൽ കോർപ്പറേഷനുകൾ മെച്യൂരിറ്റിയിലുടനീളം ഇഷ്യൂ ചെയ്യുന്ന മുൻസിപ്പൽ ബോണ്ടുകളുടെ പ്രകടനവും, നിക്ഷേപ ഗ്രേഡ് ക്രെഡിറ്റ് റേറ്റിംഗും ട്രാക്ക് ചെയ്യുന്നതാണ്. നിലവിലെ കണക്കുകൾ പ്രകാരം, എഎ റേറ്റിംഗ് വിഭാഗത്തിൽ ക്രെഡിറ്റ് റേറ്റിംഗ് ഉള്ള 10 വിതരണക്കാർ നൽകിയ 28 മുൻസിപ്പൽ ബോണ്ടുകൾ സൂചികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ഒഎൻഡിസിയുടെ ഭാഗമാകാൻ ഈ ആഗോള ഇ-കൊമേഴ്സ് ഭീമനും, വാഗ്ദാനം ചെയ്യുന്നത് ഒട്ടനവധി സേവനങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button