ThiruvananthapuramNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു : യുവാവ് അറസ്റ്റിൽ

ഇ​ട​വ കാ​പ്പി​ൽ വ​ട​ക്കേ​വി​ള വീ​ട്ടി​ൽ ഷ​മീ​ർ (ബോം​ബെ ഷ​മീ​ർ 36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മെ​ഡി​ക്ക​ൽ ​കോ​ള​ജ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യുവാവ് പൊലീസ് പിടിയിൽ. ഇ​ട​വ കാ​പ്പി​ൽ വ​ട​ക്കേ​വി​ള വീ​ട്ടി​ൽ ഷ​മീ​ർ (ബോം​ബെ ഷ​മീ​ർ 36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 24-ന് ​രാ​ത്രി 9.30-നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ത​മ്പാ​നൂ​ർ മാ​ഞ്ഞാ​ലി​ക്കു​ളം ഭാ​ഗ​ത്തെ ആ​ളൊ​ഴി​ഞ്ഞ റോ​ഡി​ൽ പെ​ൺ​കു​ട്ടി സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ൽ​ക്കു​ന്ന​ത് ക​ണ്ട പൊ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​വാ​യ​ത്.

Read Also : ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവയിലൂന്നി സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു, ‘കാസ’ക്കെതിരെ പരാതി

പെ​ൺ​കു​ട്ടി ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളു​ടെ​യും ഓ​ട്ടോ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പിടികൂടിയ​ത്. ഷ​മീ​റി​നെ​തി​രേ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി മോ​ഷ​ണം, പി​ടി​ച്ചു​പ​റി, ക​ഞ്ചാ​വ്, അ​ടി​പി​ടി തു​ട​ങ്ങി 30 ഓ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു. ആ​റു മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഉ​ള്ളൂ​രി​ന് സ​മീ​പം പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രു വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ലും ഷമീർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ളജ് ​സി​ഐ ഹ​രി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ സി.​പി. പ്ര​ശാ​ന്ത്, എ​എ​സ്ഐ പ്രി​യ, സീ​നി​യ​ർ സി​വി​ൽ പൊലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ കു​മാ​ർ, നാ​രാ​യ​ണ​ൻ, ബി​നു, പ്ര​സാ​ദ്, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button