പാത്രത്തിലെ കറ മാറാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ എന്നത്. വളരെ വേഗത്തില്‍ പാത്രങ്ങളിലെ കറ മാറ്റിയെടുക്കാന്‍ ഇത് സഹായിക്കുന്നതാണ്. നാരങ്ങ നീരും ബേക്കിംഗ് സോഡയും ചേര്‍ത്ത് ഒരു മിശ്രിതം തയ്യാറാക്കണം. മിശ്രിതം തയ്യാറാക്കിയ ശേഷം ആ പേസ്റ്റ് ഉപയോഗിച്ച് പാത്രം കഴുകുക. ഇത് കറ മാറി കിട്ടാന്‍ സഹായിക്കും.
ബേക്കിംഗ് സോഡ…

വിനാഗിരി…
വിനാഗിരിയാണ് കറ മാറാന്‍ സഹായിക്കുന്ന മറ്റൊരു വസ്തു എന്ന് പറയുന്നത്. ആദ്യമായി കരിഞ്ഞ പാത്രത്തില്‍ പകുതി വെള്ളമെടുക്കുക. അതിലേക്ക് വിനാഗിരി ചേര്‍ക്കുക. എന്നിട്ട് അടുപ്പത്ത് വച്ച് ചൂടാക്കുക. വിനാഗിരിയും വെള്ളവും തിളച്ച് തുടങ്ങുമ്പോള്‍ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറ ഇളകി മാറുന്നതായി കാണാം.
ചൂടു വെള്ളം…
ആദ്യം നല്ല ചൂടു വെള്ളത്തില്‍ അല്‍പം ഉപ്പിട്ട് വയ്ക്കുക. കുറച്ചൊന്ന് തണുത്തതിന് ശേഷം കരി പിടിച്ച പാത്രം ഈ വെള്ളം ഉപയോഗിച്ച് കഴുകുക. കറ മാറാന്‍ മാത്രമല്ല വെട്ടിത്തിളങ്ങാനും നല്ലതാണ്.
ഉരുളക്കിഴങ്ങ്…
ഉരുളക്കിഴങ്ങില്‍ ഓക്‌സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തുരുമ്പിനെ അലിയിക്കുന്നു. ഉരുളക്കിഴങ്ങിന്റെ അറ്റത്ത് കുറച്ച് ലിക്വിഡ് സോപ്പില്‍ മുക്കി സ്‌ക്രബ് ചെയ്യുക. കറ മാറി പാത്രങ്ങള്‍ വൃത്തിയായിരിക്കാന്‍ ഇവ സഹായകമാണ്.
Post Your Comments