കര്‍ക്കിടകത്തില്‍ ധാരാളം പച്ചില കറികള്‍ കഴിക്കണം എന്നാണ് പഴമക്കാര്‍ പറയുന്നത്. ഈ സമയത്ത് കഴിക്കാന്‍ പറ്റിയ ഒന്നാണ് പത്തില കറി. ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് അറിഞ്ഞിരിക്കാം. ആദ്യം ഇതിനാവശ്യമായ ഇലകള്‍ പരിചയപ്പെടാം…
താള്, തകര, തഴുതാമ, മത്തനില, പയറില, ചേനയില, പച്ചചീര, കൂവളം, ചേമ്പില, ചൊറിയാണം( ചൊറിയന്‍തുമ്പ) എന്നിവയാണ് പത്തില കറിക്കാവശ്യം. പഞ്ഞമാസക്കാലത്തെ പ്രധാനവിഭവമാണ് പത്തിലതോരന്‍. ഭക്ഷ്യയോഗ്യമായ ഏത് ഇലയും എടുക്കാം. പയര്‍, തഴുതാമ, മത്ത, കുമ്പളം, ചീര, തകര എന്നു തുടങ്ങി ചൊറിയന്‍തുമ്പ(കൊടിത്തൂവ) വരെ എടുക്കുന്നവരുണ്ട്
താളിന്റെ ഇല – 10 തണ്ട്, തകരയില – ഒരുപിടി, പയറില – 15 തണ്ട്, എരുമത്തൂവയില – 10 തണ്ട്, ചെറുകടലാടി ഇല – ഒരുപിടി, മത്തന്‍ ഇല – 10 എണ്ണം, കുമ്പളത്തില – 10 എണ്ണം, ചെറുചീരയില – ഒരുപിടി, തഴുതാമയില – ഒരുപിടി, തൊഴകണ്ണിയില – ഒരുപിടി.
തയാറാക്കുന്നവിധം- ഇലകള്‍ എല്ലാംശേഖരിച്ച് ശുദ്ധമായവെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക. എല്ലാ ഇലകളും ഒരേസമയം ശേഖരിക്കാന്‍ ശ്രമിക്കുക. ഇലകള്‍ വാടി രുചി നഷ്ടപ്പെടാതിരിക്കാനാണിത്. വെള്ളത്തില്‍ നന്നായികഴുകിയെടുത്ത ഇലകള്‍ ചെറുതായി അരിഞ്ഞെടുക്കുക. പത്തുകൂട്ടം ഇലകളും ഉപ്പു ചേര്‍ത്ത് നന്നായിവേവിച്ച് ചോറിന് കറിയായി ഉപയോഗിക്കാം. ആവശ്യക്കാര്‍ക്ക് പച്ചമുളകും തേങ്ങാചിരവിയതും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണ അല്‍പം ചേര്‍ക്കുന്നത് കറിക്ക് കൂടുതല്‍ രുചിലഭിക്കാന്‍ സഹായിക്കും.
Post Your Comments