കോഴിക്കോട്: കാസര്‍ഗോഡ് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ എം.രമയ്ക്ക് എതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കോളേജില്‍ റിസര്‍വേഷനില്‍ കയറുന്ന കുട്ടികള്‍ ഗുണ്ടകള്‍ ആണെന്ന പ്രിന്‍സിപ്പലിന്റെ ആരോപണങ്ങള്‍ വളരെ മോശമാണെന്നും ഒരു അദ്ധ്യാപികയ്ക്ക് യോജിക്കുന്ന തരത്തിലുള്ള വാക്കുകള്‍ അല്ലെന്നും ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് കാസര്‍ഗോഡ് കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന എം. രമയ്ക്ക് എതിരെ ഇവര്‍ രംഗത്ത് വന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘റിസര്‍വേഷനില്‍ വരുന്ന കുട്ടികള്‍ ആണ് ഗുണ്ടകള്‍ അത്രേ ?? ഇവര്‍ മിനിമം യോഗ്യത നേടി അദ്ധ്യാപിക ആയതാണോ. ജാതീയത നിറഞ്ഞ പ്രസ്താവനകള്‍ പുറപ്പെടുവിക്കാനുള്ള ധൈര്യം ഇവര്‍ക്ക് എവിടെ നിന്നും ലഭിച്ചു. അദ്ധ്യാപിക ആണത്രേ’.
Post Your Comments