
പാലക്കാട്: ടെറസിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയ 10 വയസുകാരൻ അയ കയറിൽ കുടുങ്ങി മരിച്ചു. തച്ചമ്പാറ കോലാനി വീട്ടിൽ ഷമീറിന്റെ മകൻ ആലിഫ് (10) ആണ് മരിച്ചത്. തച്ചമ്പാറ സെൻറ് ഡൊമനിക് യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
Read Also : രാജ്യത്ത് അതിവേഗം മുന്നേറി റിലയൻസ് ജിയോ, 5ജി സേവനങ്ങൾ കൂടുതൽ നഗരങ്ങളിലേക്ക്
ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് സംഭവം. ടെറസിൽ ഉണക്കാനിട്ട തുണിയെടുക്കാനായി പോയതായിരുന്നു ആലിഫ്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചു പോയ അമ്മയാണ് ആലിഫ് കഴുത്തിൽ കയറും തോർത്തുമുണ്ടും കുടുങ്ങി നിൽക്കുന്ന നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments