KeralaLatest NewsNews

26 കാരനായ യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചതെങ്ങനെ? – സംവിധായക ലക്ഷ്മി ദീപ്ത അറസ്റ്റിലാകുമ്പോൾ

തിരുവനന്തപുരം: ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചുവെണ്ണ യുവാവിന്റെ പരാതിയിൽ സംവിധായക ലക്ഷ്മി ദീപ്തയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. തിരുവനന്തപുരം അരുവിക്കര പോലീസ് ആണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. തന്നെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്നാരോപിച്ച് കഴിഞ്ഞ വർഷമാണ് യുവാവ് രംഗത്തെത്തിയത്. യുവാവിന്റെ പരാതിയിൽ യെസ്‌മ എന്ന ഓടിടി പ്ലാറ്റ്ഫോം ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ യുവാവിന്റെ പരാതിയിൽ പോലീസ് നടപടി സ്വീകരിക്കുമ്പോൾ, സോഷ്യൽ മീഡിയ പല സംശയങ്ങളും ഉന്നയിക്കുന്നു. സിനിമയിൽ നായകനാക്കാം എന്നുപറഞ്ഞ് ആണ് തന്നെ അശ്ലീല ചിത്രത്തിൽ സംവിധായികയും നിർമാതാവും അഭിനയിപ്പിച്ചതെന്നായിരുന്നു യുവാവിന്റെ പരാതി. എന്നാൽ, അശ്ളീല ചിത്രത്തിലാണ് താൻ അഭിനയിക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും യുവാവ് പരാതിൽ പറയുന്നുണ്ട്. സംഭവം അറിഞ്ഞപ്പോൾ അഭിനയിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞെങ്കിലും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് സംവിധായക ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ്, യുവാവ് സിനിമ മുഴുവൻ അഭിനയിക്കാൻ തീരുമാനിച്ചത്.

Also Read:മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകിയതിനെ തുടർന്ന് പൂർവ വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിന്‍സിപ്പാൾ മരിച്ചു

അരുവിക്കരയിലെ ആളൊഴിഞ്ഞ ഒരു ഫ്ലാറ്റിൽ വച്ചായിരുന്നു സീരീസിന്റെ ചിത്രീകരണം. യുവാവിന്റെ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു ലക്ഷ്മി മുൻപ് വ്യക്തമാക്കിയത്. 90% ഗ്നനാവണം എന്ന കരാരിൽ യുവാവ് ഒപ്പ് വെച്ചിട്ടുണ്ടെന്നും, സീരീസിൽ അഭിനയിച്ച യുവാവിന്റെ അടക്കമുള്ള അഭിനേതാക്കളുടെ കുടുംബാംഗങ്ങളുടെ സമ്മതം പോലും തങ്ങൾ വാങ്ങിയിരുന്നുവെന്നുമാണ് ലക്ഷ്മിക്ക് പറയാനുള്ളത്. കേസിൽ കുടുങ്ങിയ ലക്ഷ്മി ദീപ്തയുടെ യഥാർത്ഥ പേര് ശ്രീല പത്മനാഭ മണി എന്നാണ്. നിരവധി കേസുകളിൽ കുടുങ്ങിയതിനെ തുടർന്നാണ് ഇവർ പേര് മാറ്റിയത്.

അതേസമയം, ലക്ഷ്മിക്കീതിരെ മറ്റൊരു യുവതി കൂടി രംഗത്ത് വന്നിരുന്നു. എന്നാൽ ഇവർ പരാതിയൊന്നും നൽകിയിരുന്നില്ല. ഒടിടി പ്ലാറ്റ്ഫോമിന്റെ മറവിൽ നടന്നത് പച്ചയായ നീലച്ചിത്ര നിർമ്മാണമാണെന്നാണ് മലപ്പുറം സ്വദേശിനി ആരോപിച്ചത്. ഭീഷണിക്കു വഴങ്ങി അശ്ലീലചിത്രത്തിൽ അഭിനയിച്ചതോടെ വീട്ടിൽനിന്നു പുറത്താക്കപ്പെട്ട മലപ്പുറം സ്വദേശിനിയായ യുവതി, രണ്ടു വയസ്സുള്ള കുഞ്ഞുമായി ആഴ്ചകളായി റെയിൽവേ പ്ലാറ്റ്ഫോമുകളിൽ അന്തിയുറങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button