PalakkadKeralaNattuvarthaLatest NewsNews

ആ​ടി​നു തീ​റ്റ വെ​ട്ടാ​നിറങ്ങിയപ്പോൾ കാ​ട്ടാ​ന ആ​ക്ര​മ​ണം : വ​യോ​ധി​കന് ദാരുണാന്ത്യം

പു​ത്തൂ​ർ മു​ള്ളി സ്വ​ദേ​ശി ന​ഞ്ച​നാ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു. പു​ത്തൂ​ർ മു​ള്ളി സ്വ​ദേ​ശി ന​ഞ്ച​നാ​ണ് മ​രി​ച്ച​ത്.

Read Also : കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ബഷീർ തമിഴ്നാട്ടിലെ പള്ളിയിലുള്ളതായി വിവരം

പു​ഴ​ക്ക​ര​യി​ൽ വ​ച്ചാ​ണ് കാ​ട്ടാ​ന ആ​ക്ര​മണം ഉണ്ടായത്. വൈകുന്നേരം ആ​ടി​നു തീ​റ്റ വെ​ട്ടാ​ൻ പോ​യ​പ്പോൾ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രങ്ങള്‍ രൂപീകരിക്കുന്നത് വന്‍ ദുരന്തം, പാകിസ്ഥാന്‍ ഉദാഹരണം: ജാവേദ് അക്തര്‍

നെഞ്ചിനാണ് ആന ചവിട്ടിയത്. ഇടതു വശത്തെ വാരിയെല്ലുകൾ പൊട്ടിയതായി ഡോക്ടർമാർ പറഞ്ഞു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ ഓടിച്ചത്.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button