
കോട്ടയം: കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി. മുഹമ്മദ് ബഷീർ തമിഴ്‌നാട് ഏര്‍വാടി പള്ളിയിലുള്ളതായാണ് വിവരം. ബഷീര്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്ന് ബഷീര്‍ അറിയിച്ചതായും പൊലീസ് വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെ മുതലാണ് ബഷീറിനെ കാണാതായത്. വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാനായി പുലര്‍ച്ചെ അഞ്ച് മണിക്ക് സ്റ്റേഷനില്‍ എത്താന്‍ സഹപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇദ്ദേഹം എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണും പഴ്‌സും വീട്ടിൽ വച്ചിട്ട് പോയതായി ശ്രദ്ധയിൽപ്പെട്ടത്.
കഴിഞ്ഞ കുറച്ചുദിവസമായി തൊഴില്‍പരമായുള്ള സമ്മര്‍ദം കാരണം വലിയ മനോവിഷമത്തിലായിരുന്നു ബഷീര്‍ എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
Post Your Comments