AlappuzhaLatest NewsKeralaNattuvarthaNews

ദേ​വാ​ല​യ​ത്തി​നു മു​ന്നി​ലെ ക​ൽ​വി​ള​ക്ക് ത​ക​ർ​ത്തു: ക​ൽ​വി​ള​ക്കി​ൽ പാ​ര​യ്ക്കു കു​ത്തിപ്പൊ​ളി​ച്ച​തി​ന്‍റെ പാ​ടു​കൾ

വാ​ട​ക്ക​ൽ ദൈ​വ​ജ​ന​നി മാ​താ പ​ള്ളി​യു​ടെ മു​ൻ​വ​ശത്തു സ്ഥാ​പി​ച്ചി​രു​ന്ന വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ക​ൽ​വി​ള​ക്കാ​ണ് ത​ക​ർ​ത്ത​ത്

അ​മ്പ​ല​പ്പു​ഴ: ദേ​വാ​ല​യ​ത്തി​ന് മു​ന്നി​ലെ ക​ൽ​വി​ള​ക്കു ത​ക​ർ​ത്ത നി​ല​യി​ൽ കണ്ടെത്തി. വാ​ട​ക്ക​ൽ ദൈ​വ​ജ​ന​നി മാ​താ പ​ള്ളി​യു​ടെ മു​ൻ​വ​ശത്തു സ്ഥാ​പി​ച്ചി​രു​ന്ന വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ക​ൽ​വി​ള​ക്കാ​ണ് ത​ക​ർ​ത്ത​ത്.

രാവിലെ ദേ​വാ​ല​യ​ത്തി​ൽ പ്രാ​ർ​ത്ഥ​ന​യ്ക്കെ​ത്തി​യ​വ​രാ​ണ് കൽവിളക്ക് തകർന്ന നിലയിൽ ആ​ദ്യം ക​ണ്ട​ത്. അ​ക്ര​മി പാ​ര​യ്ക്കു കു​ത്തിപ്പൊ​ളി​ച്ച​തി​ന്‍റെ പാ​ടു​കൾ ത​ക​ർ​ന്നുവീ​ണ ക​ൽ​വി​ള​ക്കി​ൽ കണ്ടെത്തിയിട്ടുണ്ട്. സം​ഭ​വ​മ​റി​ഞ്ഞ് വി​ശ്വാ​സി​ക​ൾ പ​ള്ളി​ക്കു മു​ന്നി​ൽ ത​ടി​ച്ചുകൂ​ടി.

Read Also : പ്രസവവേദനയ്‌ക്കൊപ്പം ഭര്‍ത്താവ് മറ്റൊരാളെ സ്‌നേഹിക്കുന്നുവെന്ന വേദനയും: വീഡിയോയുമായി മഷൂറ

പ​ള്ളിവി​കാ​രി അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് പു​ന്ന​പ്ര, സൗ​ത്ത് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് പൊ​ലീസും സ്ഥ​ല​ത്തെ​ത്തി​. പൊ​ലീസ് നാ​യ മ​ണം പി​ടി​ച്ചു പ​ള്ളി പ​രി​സ​ര​ത്തെ ഒ​രു വീ​ടുവ​രെ എ​ത്തി. തുടർന്ന്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥലത്ത് എത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ദേ​വാ​ല​യ​ത്തി​നു മു​ന്നി​ലെ സി​സി​ടി​വി​ക​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെക്കു​റി​ച്ച് പൊ​ലീസി​ന് സൂ​ച​ന ല​ഭി​ച്ച​താ​യാ​ണ് വിവരം. മ​നോ​രോ​ഗ​മു​ള്ള യു​വാ​വാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നാണ് സം​ശ​യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button