മഹാരാഷ്ട്രയിലെ അക്ലൂജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശങ്കർറാവു മൊഹിതേ പാട്ടീൽ സഹകാരി ബാങ്കിൽ നിന്നും പിൻവലിക്കാൻ സാധിക്കുന്ന തുകയ്ക്ക് പരിധി ഏർപ്പെടുത്തി. അടുത്ത ആറ് മാസത്തേക്കാണ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് പിൻവലിക്കൽ പരിധി ആർബിഐ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഈ ബാങ്കിലെ ഉപഭോക്താക്കൾക്ക് 5,000 രൂപയിൽ കൂടുതൽ അക്കൗണ്ടിൽ നിന്നും പിൻവലിക്കാൻ സാധിക്കുകയില്ല. 2023 ഫെബ്രുവരി 24- ൽ ആർബിഐയുടെ ഉത്തരവ് പ്രാബല്യത്തിലായി.
ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയിൽ ഇടിവ് നേരിട്ടതോടെയാണ് ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പിൻവലിക്കാൻ സാധിക്കുന്ന തുകയ്ക്ക് പരിധി ഏർപ്പെടുത്തിയതിന് പുറമേ, ആർബിഐയുടെ മുൻകൂർ അനുമതിയില്ലാതെ ബാങ്കിന് വായ്പ അനുവദിക്കാനോ, നിക്ഷേപം നടത്താനോ, ബാധ്യത വരുത്താനോ, ഏതെങ്കിലും വസ്തുവകകൾ കൈമാറാനോ വിനിയോഗിക്കാനോ സാധിക്കുകയില്ല.
Also Read: കൊടുംക്രൂരത: പ്രിൻസിപ്പാളിനെ പ്രെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന് പൂർവ്വ വിദ്യാർത്ഥി
സേവിംഗ്സ് അക്കൗണ്ടിൽ നിന്നോ കറന്റ് അക്കൗണ്ടിൽ നിന്നോ മറ്റേതെങ്കിലും അക്കൗണ്ടുകളിലോ ഉള്ള മൊത്തം ബാലൻസിന്റെ 5,000 രൂപയിൽ താഴെയുള്ള തുക മാത്രം ബാങ്കിൽ നിന്നും പിൻവലിക്കാമെന്ന് ആർബിഐ വ്യക്തമാക്കി. അതേസമയം, പിൻവലിക്കൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ, ആർബിഐ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
Post Your Comments