ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നും രാജേന്ദ്ര തുക്കാറാം ചവാന് എന്ന കർഷകന്റെ ഒരു ദുരവസ്ഥയാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. സോലാപൂർ മാണ്ഡിയിലെ കൃഷിയിടത്തിൽ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ 512 കിലോ ഉള്ളി വിറ്റതിന് അദ്ദേഹത്തിന് ലഭിച്ചത് വെറും രണ്ട് രൂപയാണ്. ഉള്ളിക്ക് ഗുണനിലവാരം തീരെയില്ലെന്ന് പറഞ്ഞായിരുന്നു വെറും രണ്ട് രൂപയ്ക്ക് ഉള്ളി വാങ്ങിയത്. 70 കിലോമീറ്റര്‍ സഞ്ചരിച്ചാണ് രാജേന്ദ്ര സോളാപൂര്‍ കാര്‍ഷിക വിള മാര്‍ക്കറ്റ് കമ്മിറ്റിയില്‍(എപിഎംസി) എത്തി ഉളളി വിറ്റത്.
കിലോയ്ക്ക് ഒരു രൂപ എന്ന നിരക്കിലാണ് കര്‍ഷകന്‍ ഉളളി വിറ്റത്. എന്നാല്‍ എല്ലാ ചിലവുകള്‍ക്കും ശേഷം 2.49 രൂപ മാത്രമായിരുന്നു ഉളളിക്ക് ലഭിച്ച വില. കൂടാതെ പോസ്റ്റ്-ഡേറ്റഡ് ചെക്ക് ആയാണ് കര്‍ഷകന് തുക ലഭിച്ചത്. ചരക്ക് കൂലി, കയറ്റിറക്ക് കൂലി തുടങ്ങിയവ എല്ലാം കിഴിച്ച ശേഷമാണ് 2 രൂപ 49 പൈസ ബാക്കി വന്നത്. അതില്‍ 49 പൈസ വെട്ടിക്കുറച്ച് രണ്ട് രൂപ അദ്ദേഹത്തിന് നല്‍കി. ചെക്കായി നല്‍കിയ തുക മാറി കയ്യില്‍ കിട്ടണമെങ്കില്‍ 15 ദിവസം വേണ്ടിവരികയും ചെയ്യും.
‘ഞാൻ സോലാപൂരിലെ ഒരു ഉള്ളി വ്യാപാരിക്ക് അഞ്ച് ക്വിന്റലിൽ കൂടുതൽ തൂക്കമുള്ള 10 ബാഗ് ഉള്ളി വിൽപ്പനയ്ക്ക് അയച്ചിരുന്നു. എന്നാൽ ലോഡിംഗ്, ഗതാഗതം, തൊഴിലാളികൾ എന്നിവയിൽ നിന്നുള്ള ചാർജുകൾ കുറച്ചതിന് ശേഷം എനിക്ക് ലഭിച്ചത് വെറും അറ്റാദായം മാത്രമാണ്. വെറും രണ്ട് രൂപ മാത്രം’, അദ്ദേഹം പറഞ്ഞു.
Post Your Comments