Latest NewsKeralaNews

‘അതിഭീകരമായ ഹിന്ദുവംശഹത്യയായിരുന്നു മലബാറിലെ മാപ്പിള ലഹള’: രാമസിംഹന്റെ സിനിമയ്ക്ക് ഐക്യദാർഢ്യവുമായി കെ സുരേന്ദ്രൻ

മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന സംവിധായകൻ രാമസിംഹന്റെ (അലി അക്ബർ) ചിത്രം ‘പുഴ മുതൽ പുഴ വരെ’ മാർച്ച് ആദ്യവാരം തിയേറ്ററുകളിലെത്തുന്നു. ചിത്രം അടുത്തിടെ സെൻസറിങ് പൂർത്തിയാക്കിയിരുന്നു. ഏറെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സംവിധായകൻ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. മാർച്ച് മൂന്നിനാണ് റിലീസ്. ഇപ്പോഴിതാ, ചിത്രത്തിന് എല്ലാ പിന്തുണയും നൽകി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ.

അതിഭീകരമായ ഹിന്ദുവംശഹത്യയായിരുന്നു മലബാറിലെ മാപ്പിള ലഹളയെന്നും ഇക്കാര്യം മഹാത്മാഗാന്ധിയും കെ. മാധവൻനായരും കെ.കേളപ്പനും തുറന്നുപറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കുന്നു. കുമാരനാശാന്റെ ദുരവസ്ഥ അതിന്റെ നേർച്ചിത്രമാണെന്ന് പറഞ്ഞ കെ സുരേന്ദ്രൻ, ഇ. എം എസും ഇടതുചരിത്രകാരന്മാരും വാദ്രകോൺഗ്രസ്സും ചേർന്ന് അതിനെ മഹത്തായ സ്വാതന്ത്ര്യസമരമാക്കി മലയാളിക്കു വിളമ്പുകയായിരുന്നുവെന്നും വ്യക്തമാക്കി. രാമസിംഹന്റെ പുഴമുതൽ പുഴവരെ യഥാർത്ഥചരിത്രത്തിലേക്കുള്ള എത്തിനോട്ടമാവുമെന്നതിൽ സംശയമില്ലെന്ന് അദ്ദേഹം പറയുന്നു.

മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുന്നത്. മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിം​ഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button