Latest NewsNewsLife StyleHealth & Fitness

ആസ്മ തടയാൻ വീട്ടുവൈദ്യം

ശ്വസനത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയായ ആസ്മ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്. അണുബാധ, വൈകാരികത, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകള്‍ എന്നിവ ആസ്മ ഉണ്ടാക്കാൻ​ കാരണമാകാറുണ്ട്​. പുരുഷന്മാരില്‍ ചെറുപ്രായത്തിലും സ്ത്രീകളില്‍ പ്രായപൂര്‍ത്തിയായ ശേഷവുമാണ് കൂടുതലായും ആസ്മ കണ്ടുവരുന്നത്. ആസ്മയെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കുന്ന ചില പ്രതിവിധികള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്​. അവ അറിയാം.

Read Also : ബിഎസ്എൻഎൽ ഉപഭോക്താവാണോ? ബഡ്ജറ്റ് റേഞ്ചിൽ ലഭ്യമായ ഈ അൺലിമിറ്റഡ് പ്ലാനിനെ കുറിച്ച് അറിയൂ

സവാള ശ്വാസനാളത്തിലെ തടസം നീക്കാന്‍ സഹായിക്കും. സവാളയിൽ ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പച്ച സവാള കഴിക്കുന്നത്​ മികച്ച ശ്വാസോഛ്വാസത്തിന്​ സഹായകമാണ്.

കിടക്കുന്നതിന്​ മുമ്പ്​ ഒരു ടീ സ്​പുണ്‍ തേനില്‍ ഒരു നുള്ള്​ കറുവാപ്പട്ടയുടെ പൊടി ചേര്‍ത്തു കഴിക്കാം. ഇത്​ തൊണ്ടയിലെ കഫം ഇല്ലാതാക്കുകയും നന്നായി ഉറങ്ങാനും സഹായിക്കും. പകുതി ചെറുനാരങ്ങയുടെ നീര്​ ഒരു ഗ്ലാസ്​ വെള്ളത്തില്‍ മധുരം ചേര്‍ത്ത്​ കഴിക്കുന്നതും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button