ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള ടെലികോം സേവന ദാതാവാണ് ബിഎസ്എൻഎൽ. വരിക്കാരുടെ എണ്ണത്തിൽ അൽപം പിന്നിലാണെങ്കിലും, ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ വളരെ മികച്ചതാണ്. ഇത്തവണ ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന അൺലിമിറ്റഡ് പ്ലാനുമായാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. പൂർണമായും ലാഭം നൽകുന്ന ഈ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയൂ.
398 രൂപയ്ക്കാണ് ബിഎസ്എൻഎൽ അൺലിമിറ്റഡ് ഡാറ്റാ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിന് കീഴിൽ പ്രതിദിന ഡാറ്റ പരിധി നിശ്ചയിച്ചിട്ടില്ലെന്നാണ് ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. അൺലിമിറ്റഡ് കോളിംഗ് സൗകര്യവും, 100 സൗജന്യ എസ്എംഎസുകളും ഈ പ്ലാനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 30 ദിവസം വരെയാണ് പ്ലാനിന്റെ വാലിഡിറ്റി. ഡാറ്റാ ഉപയോഗത്തിന് കൂടുതൽ മുൻതൂക്കം നൽകുന്നവർക്ക് ഈ പ്ലാൻ മികച്ച ഓപ്ഷനാണ്. അതേസമയം, മറ്റ് ടെലികോം സേവന ദാതാക്കളെപ്പോലെ അധിക ആനുകൂല്യങ്ങൾ ഈ പ്ലാനിന് കീഴിൽ ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിട്ടില്ല.
Post Your Comments