
ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ ആര്യവേപ്പ് മുന്നില്‍
ആര്യവേപ്പിന്റെ അത്ഭുത ഗുണങ്ങളെക്കുറിച്ച് നമുക്ക് എല്ലാവര്‍ക്കും അറിയാം. ശരിക്കും പറഞ്ഞാല്‍ മൃതസഞ്ജീവനിയുടെ ഫലം തരുന്നതാണ് ആര്യവേപ്പ്. എന്നാല്‍, ആര്യവേപ്പിന് ഗര്‍ഭധാരണം തടയാന്‍ കഴിയുമോ? സര്‍വ്വരോഗ നിവാരിണിയാണ് ആര്യവേപ്പ്. എന്നാല്‍, ഗര്‍ഭധാരണം തടയുന്നതിനായി പലരും കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ പല തരത്തിലാണ് അത് ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍, ഏറ്റവും ഫലപ്രദമായി ഗര്‍ഭധാരണം തടയാനും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്.
നല്ലൊരു ഗര്‍ഭധാരണപ്രതിരോധ മാര്‍ഗ്ഗമാണ് ആര്യവേപ്പ്
എങ്ങനെയെല്ലാം ഇത് ഉപയോഗിക്കാം എന്ന് നോക്കാം. ഗര്‍ഭധാരണസാധ്യതയെ ഇല്ലാതാക്കാന്‍ വേപ്പെണ്ണക്ക് കഴിയും എന്നത് സത്യമാണ്. 1985-ല്‍ നടത്തിയ പഠനത്തിലാണ് അത്തരമൊരു നിഗമനത്തില്‍ എത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് വേപ്പെണ്ണ വജൈനയില്‍ പുരട്ടിയാല്‍ അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാം. ആര്യവേപ്പില അരച്ചത് ആര്യവേപ്പിന്റെ ഇല അരച്ചതും യോനീ പ്രദേശത്ത് പുരട്ടിയാല്‍ ഗര്‍ഭധാരണത്തെ ഇല്ലാതാക്കാം. ഇത് ബീജങ്ങളെ നശിപ്പിക്കും എന്നാണ് പറയുന്നത്. മാത്രമല്ല, അത്തരം സന്ദര്‍ഭങ്ങളില്‍ ഇത് അണുബാധ തടയുകയും ചെയ്യുന്നു. എന്നാല്‍, സ്ഥിരമായി വേപ്പെണ്ണ ഉപയോഗിക്കുന്നുണ്ടെന്ന് കരുതി ഗര്‍ഭധാരണം നടക്കാതിരിക്കില്ല. കാരണം വേപ്പെണ്ണ ഉപയോഗിച്ചാല്‍ ഭാവിയില്‍ ഗര്‍ഭധാരണം നടക്കില്ലെന്ന് ആശങ്കപ്പെടേണ്ടതില്ല. വേപ്പെണ്ണയുടെ ഉപയോഗം കുറഞ്ഞാല്‍ സാധാരണ രീതിയില്‍ തന്നെ ഗര്‍ഭധാരണം നടക്കും.
പുരുഷന്‍മാര്‍ക്കും ആര്യവേപ്പ്
പുരുഷന്‍മാര്‍ എന്നും രാവിലെ ആര്യവേപ്പിന്റെ തളിരില കഴിച്ചാല്‍ അത് ഗര്‍ഭധാരണത്തെ ചെറുക്കും. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ ആറ് ആഴ്ച കൊണ്ട് 66 ശതമാനവും ഒമ്പത് ആഴ്ചകള്‍ കൊണ്ട് 100 ശതമാനവും ഗര്‍ഭധാരണത്തില്‍ കുറവുണ്ടായി. ഏറ്റവും സുരക്ഷിതമായ പ്രത്യുത്പാദന ശേഷി ഒരിക്കലും നഷ്ടപ്പെടാത്ത ഒന്നാണ് ആര്യവേപ്പില പ്രയോഗം. ഒരിക്കലും ഇത് പുരുഷന്റേയോ സ്ത്രീയുടേയോ പ്രത്യുത്പാദന ശേഷിയെ ബാധിക്കില്ല.
Post Your Comments