ആനപ്രേമികളുടെ ഇഷ്ട ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും എഴുന്നള്ളിപ്പിന് കൊണ്ട് പോയി. എന്നാൽ അവിടെ ആന ഇടയുകയും പാപ്പാനും കൂട്ടർക്കും പരിക്കേൽക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് ശ്രീജിത്ത് പെരുമന സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
പോസ്റ്റ് പൂർണ്ണ രൂപം
വിലക്ക് നീങ്ങിയെത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പാലക്കാട് വെച്ച് ഇടഞ്ഞു – നട്ടെല്ലിന് ചവിട്ടേറ്റ പാപ്പാനും 6 പേരും ആശുപത്രിയിൽ… എന്താണ് പാപ്പാനെ അനകൾ ആദ്യം കൈകാര്യം ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ഉത്തരം ഈ ഇതോടൊപ്പമുള്ള വീഡിയോയിലുണ്ട്..
read also:ഇത്തവണ ആറ്റുകാല്‍ പൊങ്കാല മഹോത്സവം മുന്‍ വര്‍ഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാകും
ലോകത്തെ ആനകളുടെ ശവ പറമ്പായ പ്രബുദ്ധ കേരളത്തിലെ ആനക്കഥകൾ ഇങ്ങനെ,
?രാജ്യത്താകമാനമുള്ള 3500-4000 ആനകളിൽ 500 ലധികം ആനകളുള്ള കേരളത്തിലാണ് ഏറ്റവും കൂടുതൽ ആനകൾക്കെതിരെയുള്ള പീഡനങ്ങൾ നടക്കുന്നതെന്നാണ് AfE രേഖകൾ സഹിതം പറയുന്നത്
? ലോകത്ത് ആനകളുടെ ആയുർ ദൈർഘ്യം ഏറ്റവും കുറവുള്ളത് കേരളത്തിലാണ്
? ആനകളുടെ മരണ നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണ്. 27 മാസങ്ങൾക്കുള്ളിൽ 58 ആനകൾ മരണപ്പെട്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു.
? 2018 ൽ മാത്രം 12 ആനകൾ മരണപ്പെട്ടു.
? 7 വർഷത്തിനുള്ളിൽ 350 ആനകൾ കേരളത്തിൽ അകാലത്തിൽ മരണപ്പെട്ടു എന്നത് ഏറെ ഭയനാകമായ അവസ്ഥയാണ് തുറന്നുകാട്ടുന്നത് എന്നു KSE പറയുന്നു.
? ആശാസ്ത്രീയ ഭക്ഷണവും, വെള്ളം ആവശ്യത്തിനു നൽകാത്തതും മൂലം ഉണ്ടാകുന്ന ഗുരുതര ദഹന പ്രശ്നങ്ങളും, മണിക്കൂറുകളോളം ഒരേ നിൽപ്പിൽ പീഡിപ്പിക്കുന്നതുമെല്ലാം മരണകാരണമാണ് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
? കേരളത്തിൽ ഒരു സീസണിൽ നടക്കുന്ന 3000 ത്തിലധികം ഉത്സവങ്ങളിൽ മാറി മാറി എഴുന്നെള്ളത്തെന്ന പീഡനങ്ങൾക്ക് ആനയെ വിധേയമാക്കുന്നുണ്ടെന്നും, 24 മണിക്കൂർ തുടർച്ചയായിപോലും ആനകൾ ഉത്സവങ്ങളിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും Aef പറയുന്നു.
? ഹിന്ദുമതവുമായോ, ആചാരങ്ങളുമായോ ആനകൾക്ക് ഒരു ബന്ധവുമില്ലെന്നും രാജാക്കന്മാർ അവരുടെ പ്രൗഢി കാണിക്കുന്നതിനായി മാത്രമാണ് ആനകളെ അടിമകളെ പോലെ പീഡിപ്പിച്ചു പൊന്നിരുന്നതെന്നും ചരിത്രകാരന്മാർ പറയുന്നു.
? ആനകളെ ഉപയോഗിച്ച് മൾട്ടി ബില്യൻ ബിസിനസ്സാണ് ആനമുതലാളിമാർ ചെയ്യുന്നതെന്ന് അവർ പറയുന്നു.
?ആനകളുടെ മദപ്പാടിനെ ഒരു രോഗമായി ചിത്രീകരിച്ച് ആനകളെ പീഡിപ്പിക്കുകയും ആ സമയങ്ങളിൽ പാപ്പാന്മാരെ അനുസരിക്കുന്നതിനായി ചങ്ങാലകളിൽ ബന്ധിപ്പിച്ച് ശരീരത്തിൽ മുറിവുകളുണ്ടാക്കി പീഡിപ്പിക്കുകയും ചെയ്യുന്ന ലോകത്തിലെ ഒരേയൊരു സ്ഥലം “ground zero for elephant torture” എന്ന കുപ്രസിദ്ധിയുള്ള കേരളമാണെന്ന് ലണ്ടനിലെ ഇന്ത്യൻ ഹായ് കമ്മീഷന് മുൻപിൽ പ്രതിഷേധിച്ച AfE പ്രവർത്തകരും മൃഗസ്നേഹികളും തെളിവുകൾ സഹിതം വെളിപ്പെടുത്തുന്നു.
പൂര പ്രേമികളും, അഭിനവ ആനപ്രേമികളും, ഇപ്പോൾ ആനസ്നേഹവുമായി ചിത്രം വരക്കാനും മെഴുകുതിരി കത്തിക്കാനും ഇറങ്ങുന്നവർ കണ്ണു തുറന്ന് കാണുക, മനസ്സിരുത്തി വായിക്കുക, ഈ ആനപാപ്പാൻ പറയുന്നത് കേൾക്കുക
? അന്തം
ആനയോളികളുടെ
അടിമകളാകാതെ
ആറാടുന്ന
ആനകൾക്ക്
അഭിവാദ്യങ്ങൾ ?
അഡ്വ ശ്രീജിത്ത് പെരുമന
Post Your Comments