KollamNattuvarthaLatest NewsKeralaNews

പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ വി​രോ​ധത്തിൽ ആക്രമിച്ചു : യുവാക്കൾ അറസ്റ്റിൽ

പ​ന​യം ചോ​നം​ചി​റ കു​ന്നി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ശ​ര​ത്ത് (24 -ജി​ത്തു), ജി​ജി​ത്ത് (21 -ക​ണ്ണ​ൻ), ക​ണ്ട​ച്ചി​റ വേ​ളി​ക്കാ​ട് മേ​ല​തി​ൽ വീ​ട്ടി​ൽ എ​സ്. വി​ഷ്ണു (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

അ​ഞ്ചാ​ലും​മൂ​ട്: പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ വി​രോ​ധ​ത്തി​ൽ അ​ക്ര​മം ന​ട​ത്തി​യ യുവാക്കൾ പൊലീസ് പിടിയിൽ. പ​ന​യം ചോ​നം​ചി​റ കു​ന്നി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ശ​ര​ത്ത് (24 -ജി​ത്തു), ജി​ജി​ത്ത് (21 -ക​ണ്ണ​ൻ), ക​ണ്ട​ച്ചി​റ വേ​ളി​ക്കാ​ട് മേ​ല​തി​ൽ വീ​ട്ടി​ൽ എ​സ്. വി​ഷ്ണു (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ​അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Read Also : കല്യാണം കഴിച്ച മകൾക്ക് അവിഹിത ബന്ധം; മകളുടെ കഴുത്തറുത്ത് അച്ഛൻ, നടുങ്ങി നാട്

സ​മീ​പ​വാ​സി​യാ​യ സു​ദേ​വ​ൻ പ്ര​തി​ക​ളാ​യ ശ​ര​ത്തി​നും ജി​ജി​ത്തി​നും എ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി നൽകി​യി​രു​ന്നു. ഇതിന്റെ ​വി​രോ​ധത്തിലാ​ണ് ഇവർ അ​ക്ര​മം നടത്തിയ​ത്. 21-ന് ​രാ​ത്രി ഒ​മ്പ​തോ​ടെ പ​ന​യം പൂ​വം​ഗ​ൽ ജ​ങ്ഷ​ന് സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന സു​ദേ​വ​നെ ബൈ​ക്കു​ക​ളി​ലെ​ത്തി​യ സം​ഘം ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​മ്പു പൈ​പ്പും മ​റ്റും ഉ​പ​യോ​ഗി​ച്ച് സം​ഘം ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കുകയായിരുന്നു. മ​ർ​ദ്ദ​ന​ത്തി​ൽ ഇ​യാ​ളു​ടെ കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റിട്ടുണ്ട്.

അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആണ് ഇ​വ​രെ പി​ടി​കൂ​ടിയത്. അ​ഞ്ചാ​ലും​മൂ​ട് ഇ​ൻ​സ്​​പെ​ക്ട​ർ ധ​ർ​മ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ജ​യ​ശ​ങ്ക​ർ, പ്ര​ദീ​പ്, എ​സ്.​സി.​പി.​ഒ സു​നി​ൽ ലാ​സ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button