Latest NewsNewsIndia

രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനൊരുങ്ങി സോണിയ ഗാന്ധി?!

റായ്പൂർ: പാർട്ടിക്ക് ഒരു വഴിത്തിരിവായി വിശേഷിപ്പിച്ച ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിംഗ്‌സിന് സമാപനം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. താൻ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയാണെന്ന് സൂചന നൽകികൊണ്ടായിരുന്നു സോണിയയുടെ പ്രസംഗം. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിങ്‌സിന് സമാപനമാവുകയാണെന്നും, രാജ്യത്തിനും കോണ്‍ഗ്രസിനും ഇത് വെല്ലുവിളികളുടെ സമയമാണെന്നും സോണിയ പറഞ്ഞു.

ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിൽ പാർട്ടിയുടെ ത്രിദിന മസ്തിഷ്ക സമ്മേളനം നടക്കുന്നതിന്റെ രണ്ടാം ദിവസം 15,000 പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സോണിയ. ‘എന്നെ ഏറ്റവും ആഹ്ലാദിപ്പിക്കുന്നത് ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിംഗ്സ് അവസാനിക്കും എന്നതാണ്. യാത്ര ഒരു വഴിത്തിരിവായി. ഇന്ത്യയിലെ ജനങ്ങൾ ഐക്യവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുണ്ടെന്ന് ഇത് തെളിയിച്ചു. ജനസമ്പർക്ക പരിപാടികളിലൂടെ ഞങ്ങളുടെ പാർട്ടിയും ജനങ്ങളും തമ്മിലുള്ള സംവാദത്തിന്റെ സമ്പന്നമായ പാരമ്പര്യം ഇത് പുതുക്കി. കോൺഗ്രസ് ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അവർക്കുവേണ്ടി പോരാടാൻ തയ്യാറാണെന്നും ഇത് ഞങ്ങൾക്ക് കാണിച്ചുതന്നു’, അവർ പറഞ്ഞു.

ചില വ്യവസായികള്‍ക്ക് വലിയ സൗജന്യങ്ങള്‍ നല്‍കിയതിനാല്‍ സമ്പദ്‌വ്യവസ്ഥ തകര്‍ന്നുവെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സോണിയ പറഞ്ഞു. 2004-2009 വര്‍ഷങ്ങളിലെ വിജയങ്ങളും മന്‍മോഹന്‍ സിങ്ങിന്റെ സമര്‍ഥമായ നേതൃത്വവും തനിക്ക് വ്യക്തിപരമായി സംതൃപ്തി നൽകിയെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. 18 വര്‍ഷങ്ങള്‍ക്കു ശേഷം ഡല്‍ഹിക്കു പുറത്തു നടക്കുന്ന ആദ്യ പ്ലീനമെന്ന പ്രത്യേകതയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button