Latest NewsUAENewsInternationalGulf

ലോകത്തിലെ ഏറ്റവും വില കൂടിയ പാർപ്പിട സമുച്ചയങ്ങൾ സ്വന്തമാക്കിയവരിൽ മുകേഷ് അംബാനിയും: വില 1350 കോടിയെന്ന് റിപ്പോർട്ട്

ദുബായ്: കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വില കൂടിയ പാർപ്പിട സമുച്ചയങ്ങൾ സ്വന്തമാക്കിയവരിൽ ഉൾപ്പെട്ട് ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയും. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള 25 പാർപ്പിടങ്ങളിൽ ഒന്നാണ് മുകേഷ് അംബാനി സ്വന്തമാക്കിയത്. ദുബായിലെ പാം ജുമൈറയിലാണ് ലോകത്തെ വിലപിടിപ്പുള്ള പാർപ്പിടങ്ങളിൽ 3 എണ്ണം സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടങ്ങളിലൊന്നാണ് മുകേഷ് അംബാനി സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.

Read Also: ‘ഇന്ത്യൻ ആർമിയുടെ പേരിൽ പുതിയ തട്ടിപ്പ്, കേട്ടിട്ട് പോലും ഇല്ലാത്ത രീതിയിൽ’:മുഹമ്മദ് അക്ബറിന്റെ പോസ്റ്റ് വൈറൽ

പാം ജുമൈറയിൽ വിറ്റുപോയ ഏറ്റവും വിലപിടിപ്പുള്ള പാർപ്പിടം 1350 കോടി രൂപയുടേതാണ് (60 കോടി ദിർഹം) എന്നാണ് റിയൽ എസ്റ്റേറ്റ് കമ്പനികൾ നൽകുന്ന വിവരം. ഈ കെട്ടിടമാണ് മുകേഷ് അംബാനി വാങ്ങിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ വർഷം വിറ്റ ആഢംബര വസതികളിൽ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനമാണ് ഈ വീടിന്. ലോക റാങ്കിൽ 17-ാം സ്ഥാനവും 19-ാം സ്ഥാനവും പാം ജുമൈറയിലെ വീടുകൾക്കാണ്. 680 കോടി രൂപയ്ക്കാണ് 17-ാം സ്ഥാനത്തുള്ള വീട് വിറ്റു പോയത്. 630 കോടി രൂപയ്ക്ക് 19-ാം സ്ഥാനത്തുള്ള വീടിന്റെ വിൽപ്പന നടന്നു. 33,000 ചതുരശ്ര അടിയാണ് ഈ വില്ലയുടെ വിസ്തീർണ്ണം. 7 സ്റ്റാർ ഹോട്ടലിലെ സൗകര്യമാണ് ഈ വീടിനുള്ളത്. വീടിനു മുന്നിൽ 70 മീറ്റർ നീളത്തിൽ സ്വകാര്യ ബീച്ച് ഉണ്ടെന്നുള്ളതാണ് മറ്റൊരു സവിശേഷത.

Read Also: പശുവിൻ്റെ ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങി ഈ രാജ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button