Latest NewsKeralaNews

‘ഇന്ത്യൻ ആർമിയുടെ പേരിൽ പുതിയ തട്ടിപ്പ്, കേട്ടിട്ട് പോലും ഇല്ലാത്ത രീതിയിൽ’:മുഹമ്മദ് അക്ബറിന്റെ പോസ്റ്റ് വൈറൽ

ഇന്ത്യൻ ആർമിയുടെ പേരിൽ ഇതുവരെ കേട്ടിട്ടു പോലും ഇല്ലാത്ത രീതിയിൽ തട്ടിപ്പ് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ മുഹമ്മദ് അക്ബർ ആണ് ഇന്ത്യൻ ആർമിയുടെ പേരിൽ തന്നെ പറ്റിക്കാൻ അജ്ഞാതന്റെ ശ്രമം നടന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു കേക്കിന് വേണ്ടിയാണെന്ന് പറഞ്ഞ് കേക്ക് ബിസിനസ് ചെയ്യുന്ന ഇദ്ദേഹത്തെ ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്നുമാണ് റിക്വസ്റ്റ് വരുന്നത്. തുടർന്നുണ്ടായ സംഭവങ്ങളും തട്ടിപ്പിന്റെ രീതിയും അക്ബർ വ്യക്തമാക്കുന്നു. സംഭവം വിശദീകരിച്ച് ഇദ്ദേഹം വേൾഡ് മലയാളി സർക്കിൾ എന്ന ഗ്രൂപ്പിലും ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

‘കേക്ക് ഓർഡർ ചെയ്യുകയും, അതിൽ ഒന്നിൽ Indian Army എന്നും ഒന്നിൽ Rany Roy എന്നും എഴുതാൻ പറഞ്ഞു. ഇപ്പോൾ ജോലി ചെയ്യുന്നത് പാലക്കാട് ആണെന്നും ഇയാൾ ഉത്തരം പറഞ്ഞു. പണമടയ്ക്കാനായി ഗൂഗിൾ പേ നമ്പർ ചോദിച്ചപ്പോൾ, ആർമിടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു. ആർമി ഓഫീസിൽ നിന്നാവുമ്പോൾ നേരിട്ട് അയക്കാൻ പറ്റില്ല ഒരു QR കോഡ് തരും അതിൽ സ്കാൻ ചെയ്ത് നമ്മൾ അങ്ങോട്ട് 1rs അയക്കണം അപ്പൊ തിരിച്ചു 2rs കയറും എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. അവർ നൽകിയ QR കോഡ് സ്കാൻ ചെയ്ത് പണം അയക്കാൻ ശ്രമിച്ചെങ്കിലും മൂന്ന് തവണയും ഫെയിൽ ആയി. ഇതോടെയാണ് സംശയം തോന്നിയത്’, അക്ബർ പറയുന്നു.

സംഭവത്തിനെതിരെ സോഷ്യൽ മീഡിയകളിൽ വിമർശനം ശക്തമാകുന്നു. ‘സങ്കടം എന്തെന്നാൽ ഇവന്റെ ഒക്കെ ജീവൻ കാത്തു രക്ഷിക്കാൻ അതിർത്തിയിൽ ജീവൻ പണയം വെച്ച് കാവൽ ഇരിക്കുന്ന സൈനീകരുടെ പേരിൽ തന്നെ തട്ടിപ്പ്!! അത് ചെയ്യാൻ അസാമാന്യ തൊലിക്കട്ടി വേണം…’, നിരവധി പേർ കമന്റ് ചെയ്യുന്നു.

അക്ബർ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ:

പുതിയ തട്ടിപ്പ്. ഇന്ത്യൻ ആർമി യുടെ പേരിൽ ഇന്നലെ22/02/23 ഒരു തട്ടിപ്പിന് ഞാൻ ഇരയായി…… എന്റെ പേര് മുഹമ്മദ്‌ അക്ബർ, പാലക്കാട്‌ ചെർപ്പുളശ്ശേരി. രണ്ടു ദിവസം മുൻപ് ഭാര്യയുടെ ഇൻസ്റ്റപേജിൽ ഒരു msg വന്നിട്ടുണ്ടായിരുന്നു കേക്കിന്‌ വേണ്ടിയാണെന്ന് പറഞ്ഞു. അവൾ എന്റെ നമ്പർ കൊടുത്തു. കുറച്ചു കഴിഞ്ഞു അയാൾ വിളിച്ചു ഹിന്ദിയിൽ ആണ് സംസാരം. ഡീറ്റെയിൽസ് കാര്യങ്ങൾ ഒക്കെ കൊടുത്തു കേക്കിന്‌ ഓർഡർ ആക്കുകയും ചെയ്തു.2kg ടെ രണ്ട് കേക്ക് വേണം. ഒന്നിൽ Indian Army എന്നും ഒന്നിൽ Rany Roy എന്നും എഴുതാൻ പറഞ്ഞു.അവരുടെ ലൊക്കേഷൻ ചോദിച്ചപ്പോൾ മഹാരാഷ്ട്ര Sainik Aramgarh ഇതിന്റെ ആണ് തന്നത്. ഇവിടെ വന്നു വാങ്ങിക്കാം എന്നാണ് പറഞ്ഞത്. അപ്പൊ ഞാൻ ചോദിച്ചു മഹാരാഷ്ട്രയിൽ നിന്നാണോ നിങ്ങൾ വരുന്നതെന്ന് അല്ല പാലക്കാട്‌ മുണ്ടൂർ ആണ് വർക്ക്‌ ചെയ്യുന്നത് പുതുതായി ജോയിൻ ചെയ്‌തതന്നെന്നു പറഞ്ഞു.അഡ്വാൻസ് പേയ്‌മെന്റ് ചോദിച്ചപ്പോൾ അവിടെ വന്നു ചെയ്യാമെന്ന് പറഞ്ഞു.അങ്ങനെ ഞങ്ങൾ അത് വിശ്വസിച്ചു കേക്ക് ഉണ്ടാക്കി. ആദ്യമേ ആള് ചോദിച്ചിരുന്നു ഹോം മെയ്ഡ് അല്ലേ എന്ന്. കേക്ക് റെഡിയായാൽ ഫോട്ടോ അയക്കാൻ പറഞ്ഞിരുന്നു.

അങ്ങനെ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ ഓഫീസിൽ നിന്നും ക്യാപ്റ്റൻ വിളിക്കുമെന്നും അവർ Gpay ചെയ്യുമെന്നും പറഞ്ഞു. കുറച്ചു കഴിഞ്ഞു ഒരാൾ വിളിച്ചു ആർമി ഓഫീസിൽ നിന്നാണെന്നും കേക്ക് ഓർഡർ ആക്കിയിരുന്നില്ലേ അതിന്റെ പേയ്‌മെന്റ് ചെയ്യാനാണെന്നും പറഞ്ഞു.ഇനി പറഞ്ഞ കാര്യങ്ങളിൽ ആണ് വിശ്വാസക്കുറവ് വന്നുതുടങ്ങിയത്. ആർമിടെ ഓഫീസിൽ നിന്നാവുമ്പോൾ നേരിട്ട് അയക്കാൻ പറ്റില്ല ഒരു QR കോഡ് തരും അതിൽ സ്കാൻ ചെയ്ത് നമ്മൾ അങ്ങോട്ട് 1rs അയക്കണം അപ്പൊ തിരിച്ചു 2rs കയറും എന്ന്. ആർമിടെ ആ ഒരു സിസ്റ്റം നമ്മൾക്കു മനസ്സിലായില്ല… അങ്ങനെ 1rs അയച്ചു 2rs തിരിച്ചു വന്നു. ഇങ്ങനെ ചെയ്തപ്പോൾ നമ്മളെന്താ വിചാരിച്ചത് ട്രാൻസാക്ഷൻ ആവുന്നുണ്ടോന്ന് ചെക്ക് ചെയ്തു നോക്കിയതാവുമെന്ന് ഇന്ത്യൻ ആർമിയല്ലേ… പിന്നെ അവർ പറഞ്ഞതൊന്നും നമുക്ക് ഉൾക്കൊള്ളാൻ ആയില്ല.

കേക്കിന്‌ ടോട്ടൽ വരുന്നത് 3200/- ആണ്. ആ എമൗണ്ട് അങ്ങോട്ട് അയക്കാൻ പറഞ്ഞു QR കോഡ് തന്നു അയച്ചു പടച്ചവന്റെ കൃപയാൽ അത് faild ആയി. അപ്പൊ വേറൊരു അക്കൗണ്ട് QR തന്നു അതും faild ആയി…. വീണ്ടും വേറെ അക്കൗണ്ട് QR തരാം എന്ന് പറഞ്ഞു. അപ്പൊ എനിക്കെന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക് മണത്തു ആനേരം ഭാര്യയുടെ അക്കൗണ്ടിലെ cash ഞാൻ എന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആക്കി. പിന്നെ അവരോട് പറഞ്ഞു അക്കൗണ്ടിൽ cash ഇല്ല അത് ഇട്ട് അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞു ഫോൺ disconnect ആക്കി. ആ നേരം ഞാൻ എന്റെ എളാപ്പാനെ വിളിച്ചു ആർമിയിൽ ഇങ്ങനെ ഒരു സിസ്റ്റം ഉണ്ടോന്നു അന്വേഷിച്ചു ആള് റിട്ടയർ നേവിയാണ്. അങ്ങനെയൊന്നും ഇല്ല cash അയച്ചുകൊടുക്കണ്ട നീ ഇങ്ങോട്ട് വായോ ഞാൻ ഒന്ന് അവരോട് സംസാരിക്കട്ടെ എന്ന് പറഞ്ഞു.

അപ്പോഴേക്കും വാട്സാപ്പിൽ നിരന്തരം msg ചെയ്തു കൊണ്ടിരിക്കുന്നു അവർ അതിനൊന്നും റിപ്ലൈ കൊടുത്തില്ല. അങ്ങനെ ഞാൻ എളാപ്പാന്റെ അടുത്ത്പോയി കുറച്ചു കഴിഞ്ഞതും അവർ വീണ്ടും വിളിച്ചു. എളാപ്പയാണ് സംസാരിച്ചത് അപ്പൊ ഏത് യൂണിറ്റ് ആണെന്ന് ചോദിച്ചതും ഫോൺ കട്ട് ചെയ്തു….. അങ്ങനെ പവനായി ശവമായി…..? പിന്നെ ഓർഡർ തന്ന ആള് msg ചെയ്തു എന്തായി Gpay ചെയ്തോന്ന്. ഇല്ല അത് ശെരിയായില്ല നിങ്ങൾ വന്നോളൂ വരുമ്പോൾ cash തന്നാൽ മതീന്ന് പറഞ്ഞപ്പോൾ Gpay ചെയ്തതിന്റെ സ്ലിപ് കിട്ടിയാലേ എനിക്കിവിടുന്നു പോരാൻ കഴിയൂ ഓൺഡ്യൂട്ടിയിൽ ആണെന്ന്.കുറച്ചു കഴിഞ്ഞു ഇയാൾ വീണ്ടും വിളിച്ചു അപ്പൊ അയാളോടും എളാപ്പ ചോദിച്ചത് പോലെ ഏത് യൂണിറ്റിലാണ് വർക്ക്‌ ചെയ്യുന്നതെന്ന് ചോദിച്ചതും ഫോൺ കട്ടായി…. ഇങ്ങനെ ഇന്ത്യൻ ആർമി യുടെ പേരിൽ ഒരു തട്ടിപ്പ് ഞാൻ ഇത് വരെ കേട്ടിട്ട് പോലും ഇല്ല……

shortlink

Related Articles

Post Your Comments

Related Articles


Back to top button