കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ വിശദമാക്കി ആഭ്യന്തര മന്ത്രാലയം. വാഹനം മുഴുവൻ മൂടുന്ന രീതിയിലുള്ള അലങ്കാരങ്ങൾ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വാഹനങ്ങളുടെ ചില്ലുകൾ മറയുന്ന രീതിയിൽ സ്റ്റിക്കറുകൾ, നിയമപരമല്ലാത്ത കൂളിംഗ് ഫിലിം എന്നിവ പതിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് മറയുന്ന രീതിയിലുള്ള അലങ്കാരങ്ങൾ അനുവദിക്കുന്നതല്ല. നാഷണൽ ഡേ ആഘോഷങ്ങളുടെ വേളയിൽ വാഹനത്തിൽ നിന്ന് തല പുറത്തിടുന്ന രീതിയിൽ കുട്ടികൾ സഞ്ചരിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാഷണൽ ഡേ ആഘോഷങ്ങളുടെ വേളയിൽ റോഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രവാസികളോടും, പൗരന്മാരോടും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.
Post Your Comments