ErnakulamNattuvarthaLatest NewsKeralaNews

നിരോധിത പുകയില ഉൽപന്നങ്ങളുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ഉത്തർപ്രദേശ് ബത്തോളിയിൽ ദിലീപ് കുമാർ (34), പ്രയാഗ് രാജിൽ ഹമിത്ത്കുമാർ (22), മിർസാപുർ ഭാഖ സ്വദേശികളായ കാശിഷ് സരോജ് (23), ആശിഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കാലടി: നിരോധിത പുകയില ഉൽപന്നങ്ങളുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. ഉത്തർപ്രദേശ് ബത്തോളിയിൽ ദിലീപ് കുമാർ (34), പ്രയാഗ് രാജിൽ ഹമിത്ത്കുമാർ (22), മിർസാപുർ ഭാഖ സ്വദേശികളായ കാശിഷ് സരോജ് (23), ആശിഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Read Also : പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് പീഡിപ്പിക്കപ്പെട്ടത് 98,870 സ്ത്രീകൾ! – കണക്ക് ഞെട്ടിക്കുന്നത്

ശബരി റെയിൽവേ പാലത്തിന് സമീപം നടത്തിയ പരിശോധനയിൽ ആണ് ഇവർ പിടിയിലായത്. പാലത്തിന് സമീപം ഒഴിഞ്ഞ പറമ്പിൽ നിന്ന് ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ മുന്നൂറ്റി അമ്പതോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ ആണ് പിടികൂടിയത്. ഇവിടെ നിന്നാണ് ദിലീപ് കുമാറിനെയും ഹമിത് കുമാറിനെയും അറസ്റ്റ് ചെയ്തത്. മരോട്ടിച്ചുവട് ജങ്ഷന് സമീപം ചാക്കിൽ കെട്ടി സൂക്ഷിച്ചനിലയിൽ മൂന്നൂറോളം പാക്കറ്റ് ഹാൻസും പിടിച്ചെടുത്തു. ചില്ലറ വിൽപനക്കായി കൊണ്ടുവന്ന് സൂക്ഷിച്ച പുകയില ഉൽപന്നങ്ങളാണ് പ്രത്യേക പരിശോധനയിൽ കണ്ടെത്തിയത്. ഉൽപന്നങ്ങൾ വിറ്റുകിട്ടിയ 2750 രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

എസ്.ഐമാരായ എം. ഹാരിഷ്, റോജോമോൻ, എ.എസ്.ഐ ഷൈജു, സി.പി.ഒ സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button