Latest NewsKeralaNews

പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് പീഡിപ്പിക്കപ്പെട്ടത് 98,870 സ്ത്രീകൾ! – കണക്ക് ഞെട്ടിക്കുന്നത്

തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് മതിൽ കെട്ടിയ കേരളത്തിൽ കഴിഞ്ഞ ആറര വർഷങ്ങൾക്കിടെ പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീ പീഡന കേസുകളും, കൊലപാതകങ്ങളും കൂടുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആറര വർഷത്തിൽ 98, 870 സ്ത്രീ പീഡനങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതിൽ തന്നെ 251 കേസുകളിൽ പൊലീസുകാരാണ് പ്രതികൾ. 2199 കൊലപാതകങ്ങളും ഈ കാലയളവിൽ സംസ്ഥാനത്ത് നടന്നു.

കഴിഞ്ഞ രണ്ട് വർഷമായി കൊലപാതകവും സ്ത്രീ പീഡന കേസുകളും ഉയർന്നു. 2021 ലും 22 ലും 355 കൊലപാതകങ്ങൾ വീതം സംസ്ഥാനത്ത് നടന്നു. 2021ൽ 16199 സ്ത്രീ പീഡന കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2022 ആയതോടെ 18952 ആയി ഇത് ഉയർന്നു. 2022 ലെ സ്ത്രീ പീഡന കേസുകളിൽ 58 ലും പൊലീസുകാരാണ് പ്രതികൾ. ഇത് തന്നെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. വിവിധ ജില്ലകളിലായി 29 ഗുണ്ടാസംഘങ്ങളുണ്ട്.

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യങ്ങൾക്ക് സഭയിൽ ഉത്തരം നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി സംസ്ഥാനത്തെ സ്ത്രീകൾക്ക് ആശങ്കയുണ്ടാക്കുന്നു. ഓപ്പറേഷൻ ആഗിൽ ജനുവരി 31 വരെ 2030 കേസുകളിലായി 2172 പേർ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. ഗുണ്ടകളെയും സാമുഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെയും സ്ഥിരം കുറ്റവാളികളെയും ലഹരിമാഫിയ സംഘങ്ങളെയും അമർച്ച ചെയ്യുന്നതിനായിരുന്നു “ഓപ്പറേഷൻ ആഗ്” പ്രഖ്യാപിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 30.01.2023 വരെ കാപ്പ നിയമ പ്രകാരം 339 പേരെയും എൻ ഡി പി എസ് പ്രകാരം 5 പേരെയും കരുതൽ തടങ്കലിൽ ആക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button