ThiruvananthapuramLatest NewsKeralaNattuvarthaNews

സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം പേ​ട്ട അ​മ്പ​ല​ത്തു​മു​ക്ക് സ്വ​ദേ​ശി എ​സ്. അ​രു​ൺ​കു​മാ​റി​നെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്

വെ​ഞ്ഞാ​റ​മൂ​ട്: കൊ​പ്പം നീ​ന്ത​ൽ കു​ള​ത്തി​ന് സ​മീ​പം മു​രു​ക്കും​പു​ഴ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. തി​രു​വ​ന​ന്ത​പു​രം പേ​ട്ട അ​മ്പ​ല​ത്തു​മു​ക്ക് സ്വ​ദേ​ശി എ​സ്. അ​രു​ൺ​കു​മാ​റി​നെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ എം​സി റോ​ഡി​നു സ​മീ​പ​ത്ത് വെ​മ്പാ​യം കൊ​പ്പം സി​എ​സ്ഐ പ​ള്ളി പ​രി​സ​ര​ത്തു​ള്ള പ​റ​ങ്കി​മാ​വി​ൽ തോ​ട്ട​ത്തി​ൽ ആ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : സ്‌​​കൂ​​ട്ട​​ര്‍ ബൈ​​ക്കു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച് അപകടം : ചി​കി​ത്സ​യി​ലായിരുന്ന യുവാവ് മരിച്ചു

എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​ണ് അ​രു​ൺ കു​മാ​ർ. മ​രി​ച്ച അ​രു​ൺ​കു​മാ​റി​ന് ഇ​ട​ത് കൈ​യ്ക്ക് സ്വാ​ധീ​ന കു​റ​വു​ണ്ട്. ഇയാൾ അ​വി​വാ​ഹി​ത​നാ​ണ്. പ്ര​ദേ​ശ​ത്ത് ത​ന്നെ​യു​ള്ള മ​ഞ്ചാ​ടി​മൂ​ട്ടി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഇ​രു​ച​ക്ര വ​ർ​ക്ക്ഷോ​പ്പി​ൽ സ്ഥി​ര​മാ​യി വ​ന്നു പോ​കാ​റു​ള്ള ആ​ളാ​ണ് അ​രു​ൺ കു​മാ​റെ​ന്ന് നാട്ടുകാർ പറഞ്ഞു.

വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button