Latest NewsNewsIndia

സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടി: സുപ്രീം കോടതി

ന്യൂഡൽഹി: അഴിമതിയുമായി ബന്ധപ്പെട്ട് നിർണായക പരാമർശവുമായി സുപ്രീം കോടതി. രാജ്യത്ത് സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയ അവസ്ഥയിയിലാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമസ്ത മേഖലകളിലും അഴിമതി തടയാൻ ആരെയെങ്കിലും ഉത്തരവാദികൾ ആക്കേണ്ട സമയം അതിക്രമിച്ചതായും കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ കേസുകളിൽ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അശ്വിനി ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്.

Read Also: സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃക: ആശംസകൾ നേർന്ന് മന്ത്രി ആർ ബിന്ദു

അഴിമതി കാരണം രാജ്യത്തെ സാധാരണക്കാർ പ്രയാസം അനുഭവിക്കുകയാണ്. ഏതെങ്കിലും സർക്കാർ ഓഫീസിൽ പോയിട്ടുള്ള ആർക്കും ഈ ദുരനുഭവം ഉണ്ടാകും. രാജ്യം പഴയ മൂല്യങ്ങളിലേക്കും സംസ്‌കാരത്തിലേക്കും മടങ്ങിയാൽ മാത്രമേ മാറ്റങ്ങൾ ഉണ്ടാവുകയുള്ളുവെന്ന് ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

അതേസമയം, കുറ്റങ്ങൾ ചുമത്തപ്പെട്ടാൽ ഒരാൾക്ക് ചെറിയ സർക്കാർ ജോലി പോലും കിട്ടാൻ സാധ്യത ഇല്ലെന്നിരിക്കേ, തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സാധിക്കുമെന്നത് പരിശോധിക്കണമെന്നാണ് അശ്വനി ഉപാധ്യായ അറിയിച്ചു. രാജ്യത്ത് ജനാധിപത്യത്തിന്റെ പേരിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്നും കോടതി കൂട്ടിച്ചേർത്തു.

Read Also: ചില ചാനലുകൾ വ്യാജ വാർത്ത ചമയ്ക്കുന്നു: ഒരു വിഭാഗം മാധ്യമങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് ഇ പി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button